“നമ്മളും അങ്ങനെയാ മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം,അല്ലേ നന്ദേട്ടാ.. ”
“ഹമ്…. ” അവൻ ഇടറിയ ശബ്ദത്തിൽ മൂളി
“അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്സ് എ മൈൻഡ് ഓഫ് ക്വാളിറ്റി, ഉണ്ടോ ആ ക്വാളിറ്റി ??”
അവൾ തെല്ലൊന്നു മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി ആ ഉണ്ടക്കണ്ണുകളിൽ അഭൂതപൂർവമായ ഒരു തിളക്കം അവൻ കണ്ടു.
“ന്റെ മോൾക്ക് നന്ദേട്ടനെ ഇപ്പോളും ഡൗട്ട് ആണല്ലേ എന്റെ ശ്രീക്കുട്ടീനെ കണ്ട നിമിഷം മുതൽ നന്ദേട്ടൻ ആ പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിച്ചു ഇനിയൊരിക്കലും… പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിലമർന്നു.. മിനുട്ടുകളോളം… അവളുടെ കണ്ണുകൾ നിറഞ്ഞു അധരങ്ങൾ വിതുമ്പി
” നന്ദേട്ടാ അങ്ങനൊന്നും പറയല്ലേ, ഞാൻ അങ്ങനൊന്നും വിചാരിച്ചല്ല, ന്റെ നന്ദേട്ടൻ വേറാരേം നോക്കണത് പോലും നിയ്ക്ക് സഹിക്കില്ല, നന്ദേട്ടൻ ന്റെ മാത്രാ..”
അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു, അവളെ നെഞ്ചോടു ചേർത്ത് കൊണ്ട് അവൻ ഇടറിയ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.
“എന്റെയുള്ളിൽ നീയല്ലാതെ പിന്നെ വേറെ ആരാടീ
മനസ്സിലും ശരീരത്തിലും എന്റെയീ പഞ്ചാരക്കട്ടി മാത്രം”
പ്രണയം അതിന്റെ ഏറ്റവും ഉത്തുംഗമായ മുഹൂർത്തം കൈവരിയ്ക്കുന്ന ആ അനർഘ നിമിഷങ്ങളിൽ, അവളുടെ ചുടു നിശ്വാസം ഒരു നനുത്ത തെന്നലായി മുഖത്തേക്കടിച്ചപ്പോൾ അതൊരു കുളിർമാരിയായി ഹൃദയത്തിൽ പെയ്തിറങ്ങുമ്പോൾ അടിവയറ്റിൽ മഞ്ഞുരുകുന്ന പ്രതീതി. അവന്റെ മേലേ പടർന്നു കയറി നെഞ്ചോടു തലവെച്ചു കിടക്കുകയായിരുന്ന അവളുടെ അഴിഞ്ഞുലഞ്ഞ മുടി പതുക്കെ ഒതുക്കി അതിലൂടെ വിരലോടിച്ചിരുന്ന അവൻ ഇരു കൈകളാലും അവളെ ചുറ്റി അസ്ഥികൾ നുറുങ്ങുമാറ് വാരിപ്പുണർന്നു..
“ആഹ്… നന്ദേട്ടാ” പതുക്കെ നോവുന്നു..