“ഹ്ഹ്മ് എന്തുപറ്റി എന്റെ ശ്രീകുട്ടിക്ക് ഉറക്കം വരുന്നില്ലേ”
അനുസരണയില്ലാത്ത പാറിക്കിടന്നിരുന്ന ആ കാർകൂന്തലൊതുക്കി, അവളുടെ നഗ്നമായ മുതുകിൽ പതിയെ തലോടി അവനവളുടെ കാതിൽ മന്ത്രിക്കും പോലെ ചോദിച്ചു
“അതല്ല നന്ദേട്ടാ ഞാൻ ആലോചിക്കുവാരുന്നു ഈ സോൾമേറ്റ്സ് അങ്ങെനെയൊക്കെയൊന്നുണ്ടോ,
നമ്മുടെ അതെ വികാര വിചാരങ്ങളുള്ള ശരിക്കും ആത്മാവ്, അതുപോലെ മറ്റൊരാൾ..”
” പിന്നെ ഇല്ലാതിരിക്കോ ഇപ്പൊ തന്നെ നമ്മൾ സോൾമേറ്റ്സ് അല്ലെടീ മണ്ടി,”
അവനവളുടെ നനവാർന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു .
“ശെരിക്കും ? ” അവളവന്റെ കവിളിൽ കരങ്ങൾ ചേർത്തു കണ്ണിൽ സൂക്ഷിച്ചു നോക്കി.
” പിന്നല്ലാതെ.. ”
അവനവളുടെ മുടിയിൽ പതിയെ തഴുകി തലോടി കൊണ്ടിരുന്നു ,
“നന്ദേട്ടാ… “ശ്രീക്കുട്ടി ഒന്നുകൂടി നന്ദനെ ഇറുക്കി പുണർന്നു.
” നന്ദേട്ടന് ഇന്നത്തെയാ ഫിലിം ഇഷ്ടായോ”
“നീയത് ഇത് വരെ വിട്ടില്ലേ പെണ്ണേ ?, സാരല്യാ നമുക്ക് നാളെ വേറെ നല്ല ഫിലിമിന് പോവാം ”
“പറ നന്ദേട്ടാ നന്ദേട്ടന് ഇഷ്ടായോ”
അവൾ മൃദുവായി കൊഞ്ചി..
“ഓഹ് തരക്കേടില്ല.. ” അവൻ അലസ മട്ടിൽ പറഞ്ഞു.
“ന്നാലെ നിക്കിഷ്ടായിട്ടോ, ചില സീനുകൾ മാറ്റി നിർത്യാല് നല്ല ഹൃദ്യമായ മെസ്സേജ് അല്ലേ?”
“എടീ കള്ളിപ്പൂങ്കുയിലെ, അപ്പൊ നിനക്ക് സിനിമ ഇഷ്ട്ടായി എന്നിട്ടാണോടീ പുല്ലേ നീയെന്നെ പട്ടിണിക്കിട്ടെ”
അവൻ ചാടിയെഴുന്നേറ്റു.അവന്റെ കൈകൾ ബെഡ്ഷീറ്റിനുള്ളിലൂടെ അവളുടെ മെഴുകുപോലെ മൃദുവായ കഴുത്തിലേക്ക് പാഞ്ഞു,
” യ്യോ വിട്…നന്ദേട്ടാ ” അവൾ കുതറി മാറി,
“അതല്ലേ ഞാൻ നന്ദൂട്ടനു മാമം തന്നേ, അതും ഇത്രേം നേരം ”
കട്ടിലിൽ ചാരിയിരുന്ന അവന്റെ മേലെ ചാഞ്ഞു കൊണ്ടു അവന്റെ മുഖം തന്റെ നിറ മാറിലേക്കമർത്തിയവൾ കാതരായി മൊഴിഞ്ഞു , പിന്നീട് തുടർന്നു.