ശ്രീനന്ദനം [മാഡി]

Posted by

നന്ദൻ പതിയെ ചിരിച്ചു. അവൾ ഒന്നും മനസ്സിലാവാതെ പകച്ചയാളെ നോക്കി.
“പണ്ടത്തെ ഒരു പരിചയക്കാരനാ ജീവൻ,നന്ദൻ സാറിന് അന്തിക്കൂട്ടിനൊരാൾ അത്രയുമേ അവനറിയൂ ദാ ഫോട്ടോയും എത്തി, നന്ദൻ വാട്സാപ്പിൽ ജീവനയച്ച ഫോട്ടോസ് നോക്കി.
അപ്പോൾ ഇവൾ നോക്കിക്കോളും ആ ക്ലയന്റിന്റെ കാര്യം.”
“കാണണോ?” നന്ദനാ മൊബൈൽ അനിതയുടെ നേരെ തിരിച്ചു .
ഒരു നിമിഷം അവളുടെ മിഴികൾ മൊബൈലിലെ ആ ഫോട്ടോയിൽ ഉടക്കി.
വെളുത്തു മോഡേർണായ ഒരു സുന്ദരിയുടെ സെൽഫി പിക്കായിരുന്നു അത് അനിത വിശ്വസിക്കാനാവാതെ ആ ഫോട്ടോയിലേക്ക് നോക്കി.
“എന്തു പറ്റി അനിത അറിയോ ഇയാളെ?” അവളുടെയാ ഭാവം കണ്ട നന്ദൻ അവളോട് ചോദിച്ചു.
“ഏയ് ഇല്ല നന്ദൻ സാർ എവിടെയോ ഒരു ചെറിയ പരിചയം തോന്നി അത് പെട്ടെന്ന് തോന്നീതാ
അറിയില്ല”
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“കളത്തിൽ അധികം ഇല്ലാത്ത ഏതോ തറവാടി കുട്ടിയാ,ആരും അറിയരുതെന്നാ ജീവൻ പറഞ്ഞത് അതുകൊണ്ട് അറിയാമെങ്കിലും ഉള്ളിൽ വച്ചോളൂ, പുറത്തു പറയേണ്ട”
നന്ദൻ അവളെ നോക്കി കണ്ണിറുക്കി.
“വാ പോയേക്കാം”
അവർ പതിയെ എഴുന്നേറ്റു നന്ദൻ ബില്ല് പേയ് ചെയ്തു ആ കഫ്ത്തീരിയയിൽ നിന്നും പുറത്തേക്കിറങ്ങി, അനിത കാറിനടുത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
“വീട്ടിലേക്കല്ലേ? ”
നന്ദൻ അനിതയെ നോക്കി അതേയെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.

“ഇനിയെന്തിനാ ടെൻഷൻ. ഇളയച്ഛൻ സ്ഥലത്തില്ല വരട്ടെ, ഞാൻ സംസാരിക്കാം ഇനി പ്രകാശിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല സൊ റിലാക്സ്,ബീ കൂൾ, ഒന്നു ചിരിയ്ക്കെടോ ”
നന്ദന്റെ വാക്കുകൾ കേട്ട് അവളൊന്നു പുഞ്ചിരിച്ചു.
നന്ദന്റെ ബെൻസിൽ അവർ അവിടെ നിന്നും യാത്രയായി
നന്ദൻ വണ്ടിയിലെ സ്റ്റീരിയോ പ്ലേയർ ഓണാക്കി.
കിളികൾ പറന്നതോ പ്രണയം വിടർന്നതോ..

Leave a Reply

Your email address will not be published. Required fields are marked *