“ശ്രീക്കുട്ടി വന്നതിൽ പിന്നെയാ ജീവിതത്തിനൊരു അടുക്കും ചിട്ടയുമൊക്കെ വന്നത് ”
കോഫിയിലേക്ക് ഷുഗറിന്റെ പാക്കറ്റ് പൊട്ടിച്ചിട്ട് സ്പൂണെടുത്തു ഇളക്കി കൊണ്ട് അയാൾ കോഫീ അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ അവളതു വാങ്ങി.
“എനിയ്ക്കു മനസ്സിലാകും അനിതയുടെ പ്രയാസം ഇയാളെ എന്റെയൊരു സുഹൃത്തായെ ഞാൻ കണ്ടിട്ടുള്ളൂ”
അനിത ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.
“കോഫീ കുടിയ്ക്ക് അനിത”
നന്ദനവളെ നോക്കി തുടർന്നു..
“പ്രകാശ് ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് അബുദാബിയ്ക്ക് പുറപ്പെട്ടു. ഇനി രണ്ടാഴ്ച കഴിഞ്ഞിട്ടേ വരൂ. ”
അനിത വിടർന്ന കണ്ണുകളോടെ നന്ദനെ നോക്കി.
“പക്ഷേ പ്രശ്നം തീരുന്നില്ല…. പ്രകാശ് പറഞ്ഞ ആ ക്ലയന്റ്, അയാൾ ഇവിടുണ്ട്, അയാൾ അനിതയെ വിളിയ്ക്കും, അനിത പോകേണ്ടിയും വരും. ”
നന്ദൻ ഭാവ വ്യത്യാസം കൂടാതെ പറഞ്ഞു നിർത്തി.
അവൾ തളർച്ചയോടെ അവനെ നോക്കി, അവളുടെ മിഴികൾ തുളുമ്പി രണ്ടു തുള്ളികൾ അടർന്നു വീണു
കോഫീ പതിയെ സിപ് ചെയ്തു കൊണ്ട് നന്ദൻ അവളെ നോക്കിയിരുന്നു.
കിളികൾ പറന്നതോ പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ കനവാണോ…
നന്ദന്റെ മൊബൈൽ ശബ്ദിച്ചു.
“ആഹ് പറയൂ ജീവൻ എന്തായി.. ഓക്കേ ഗുഡ് ഏയ് അക്കാര്യത്തിൽ സേഫാണ് ഡോണ്ട് വറി, ഞാൻ വിളിക്കാം, താങ്ക്യൂ.”
നന്ദൻ ഫോൺ കട്ടാക്കി തുടർന്നവളെ നോക്കി .
“അപ്പൊ കൃത്യം ഏഴു മണിയ്ക്ക് അനിത അവിടെ പോവും.”
അവൾ കണ്ണുകൾ ഇറുക്കിയടച്ചു… പതിയെ എഴുന്നേൽക്കാനൊരുങ്ങി.
“ഏയ്.. അനിത ഇരിയ്ക്ക്,” നന്ദന്റെ ശബ്ദം മാറി “അനിത പോവും.”
അവൾ അനങ്ങാനാവാതെ ഞെട്ടി തരിച്ചിരുന്നു.
“ദാ ഈ അനിത…”
നന്ദൻ മൊബൈൽ ഉയർത്തി കാട്ടി
“മിനിട്ടിനു ആയിരങ്ങൾ വാങ്ങുന്ന സുന്ദരി, തൽക്കാലത്തേക്ക് ചെറിയൊരു ഒളിച്ചു കളി ടോം ആൻഡ് ജെറി പോലെ”