ഞാനാണ് ബോസ്സ് മനസ്സിലായോടീ. “
കാര്യങ്ങൾ തീർത്തും കൈവിട്ടു പോയപ്പോൾ അവളാകെ പകച്ചു നന്ദനെ വിളിച്ചിട്ടു കിട്ടാതായപ്പോൾ അവൾ കാര്യങ്ങളെല്ലാം നന്ദനു വോയിസ് മെസ്സേജ് രൂപേണ വാട്സാപ്പിൽ അയച്ചിരുന്നു. എന്തായിരിക്കും നന്ദൻ സാറിന് പറയാനുണ്ടാവുക. സാറിനെ സംശയിക്കേണ്ട കാര്യമില്ല, നന്ദൻ സാർ തന്നെ സഹായിക്കും. അവൾ ഉറച്ചു വിശ്വസിച്ചു.
കൂടുതൽ ആലോചിച്ചു സമയം കളയാതെ അവൾ പെട്ടെന്നു കുളിച്ചു റെഡി ആയി ഓട്ടോ പിടിച്ചു, നന്ദൻ പറഞ്ഞ ബീച്ചിനോടു ചേർന്നുള്ള ആ കഫ്തീരിയയിലേക്കു പുറപ്പെട്ടു. സിറ്റിയിൽ തന്നെയുള്ളൊരു പ്രശസ്തമായ ഒരു
കഫേ ആയിരുന്നു, അനിത എത്തുമ്പോൾ നന്ദൻ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു ഒരു ബ്ലാക്ക് കളർ കുർത്തയും നീല ജീൻസുമിട്ട് തന്റെ ബ്ലാക്ക് കളർ ബെൻസിൽ ചാരി നിന്നിരുന്ന നന്ദനെ അവൾ ദൂരെ നിന്നെ കണ്ടു.
“വാ..” നന്ദൻ അവളെയും കൂട്ടി ഉള്ളിലേയ്ക്ക് കയറി അവർ മുഖാമുഖം ഇരിപ്പുറപ്പിച്ചു.
“ഇയാൾക്ക് കഴിക്കാനെന്തെങ്കിലും?”
അവൾ വേണ്ടെന്നു തലയാട്ടി വെയ്റ്ററോട് രണ്ടു കോഫീ പറഞ്ഞിട്ട് നന്ദൻ അവളെ നോക്കി അവളുടെ ഹൃദയം പെരുമ്പറ മുഴങ്ങി.
“അനിത, ചില കാര്യങ്ങൾ ഇഷ്ടമല്ലെങ്കിലും ചെയ്യേണ്ടി വരും, ജീവിതം അതാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് മാത്രമല്ലല്ലോ ജീവിതത്തിൽ സംഭവിയ്ക്കാറ് .”
അവൾ ചെറുതായി മൂളികൊണ്ട് കേട്ടിരുന്നു.
“ഇളയച്ഛനോടുള്ള കടപ്പാടിന്റെ പേരിലാ പ്രകാശിന് മേലെ കണ്ണടക്കേണ്ടി വരുന്നത്, അവൻ പറഞ്ഞതും ശരിയാ അവനാണ് ബോസ്സ് മേജർ ഷെയേർസും അവന്റെ പേരിലാ. മാത്രമല്ല അവനെ ഉപദേശിക്കാൻ തക്ക യോഗ്യതയുമില്ല അതും സത്യം ”
അനിത എന്ത് പറയണമെന്നറിയാതെ അയാളെ നോക്കി..
വെയിറ്റർ അവർക്കുള്ള കോഫിയും ഇൻഗ്രീഡിയന്റ്സും ടേബിളിൽ വെച്ചു പോയി.