ഭാര്യയുടെ ഓർമ്മകളിൽ ജീവിക്കുന്നൊരു ചെറുപ്പക്കാരൻ, മുപ്പത്തി രണ്ടു വയസ്സേ ആയുള്ളൂ നന്ദൻ സാറിന്, സുമുഖൻ ആരു കണ്ടാലും ഇഷ്ടപ്പെട്ടു പോകുന്ന രൂപ സൗകുമാര്യം തികച്ചും മാന്യമായ പെരുമാറ്റം…
പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിതത്തിൽ പകച്ചു നിന്നപ്പോൾ ദൈവദൂതനെ പോലെ രക്ഷക്കെത്തിയ ആൾ…
പാളയം എയർപോർട്ട് റോഡിലേക്ക് തിരിയവേ വിപിനവളെ വിളിച്ചു.
“ചേച്ചി ഒരഞ്ചു മിനുട്ടുട്ടോ കുറച്ചു ഡീസൽ അടിക്കണം”
അവൾ പതിയെ തലയാട്ടി അടുത്തു കണ്ട പെട്രോൾ പമ്പിലേക്കവർ കയറി,
അനിത വിൻഡോ ഗ്ലാസ് താഴ്ത്തി പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു, എങ്ങും തിക്കും തിരക്കും, ഒരു നിമിഷം തൊട്ടപ്പുറത്തു പെട്രോൾ അടിയ്ക്കാൻ നിന്ന ബുള്ളറ്റവളുടെ
ശ്രദ്ധയിൽ പെട്ടു , അവൾ വേഗം തല പുറകോട്ടു വലിച്ചു, അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു അവളുടെ അധരങ്ങൾ വിറച്ചു
“മനോജേട്ടൻ……”
അനിത കണ്ണുകൾ അടച്ചു പതിയെ സീറ്റിലേക്ക് തല ചായ്ച്ചു. അവിടെ നിന്നും വീണ്ടും യാത്ര തുടങ്ങുമ്പോൾ അവളുടെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നു. വിപിൻ എന്തോ ചോദിച്ചെങ്കിലും അവളത് കേട്ടില്ല.
“അനിത എനിക്കറിയാം ഞാൻ ചെയ്യുന്നത് തെറ്റാണു പക്ഷേ എനിക്കവളില്ലാതെ പറ്റില്ല. ഒരുമിച്ച് ഒരേ സമയം ഒരേ ഷിഫ്റ്റ് എനിക്കറിയില്ല എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ സംഗീതയാണ് അവളില്ലാതെ എനിക്കാവില്ല, അവൾക്കും എന്നെ ഇഷ്ടമാണ്””
മനോജേട്ടൻ ആദ്യം തമാശ പറയുകയാണെന്നേ കരുതിയുള്ളൂ, പതിയെ പതിയെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഒടുവിൽ ഒരു ദിവസം രാത്രിയിൽ അവളെയും കൂട്ടി വന്നു കണ്മുന്നിൽ വച്ചു മുറിയിൽ കയറി കതകടച്ചപ്പോൾ ചവിട്ടിയരക്കപ്പെട്ട ഒരു പുഴുവിന്റെ പ്രതീതിയാണ് തോന്നിയത്.
ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ കൈകൾ വിറച്ചില്ല താലിമാല തിരിച്ചേൽപ്പിക്കുമ്പോൾ എന്തായിരുന്നു സംഗീതയുടെ മുഖത്തെ ഭാവം പുച്ഛമായിരുന്നോ അതോ..