അവൾ ഗേറ്റു തുറന്നു റോഡിലേക്കിറങ്ങിയതും.. “ഹല്ലാ അനിത കുഞ്ഞു ലേറ്റ് ആയോ…??”
ഹമ് വന്നു മാരണം,
“ആഹ് ” അവൾ അനിഷ്ടത്തോടെ മൂളി. അപ്പുറത്തെ വീട്ടിലെ ലോനപ്പൻ ചേട്ടനാണ്
സീൻ പിടിയ്ക്കാനുള്ള വരവാണ് പന്നൻ അവൾ വേഗം നടന്നു ഇനിയിപ്പോ അയാളുടെ കണ്ണു മുഴുവനും തന്റെ ഇളകി മറിയുന്ന പുറകിലായിരിക്കും, അവൾ സാരിയുടെ മുന്താണിയെടുത്തു പുറകിലൂടെ ഒതുക്കി വലംകയ്യിൽ പിടിച്ചു കൊണ്ട് ബസ്സ്റ്റോപ്പിലേക്കോടി.
“ഒറ്റയ്ക്കല്ലേ ക്ഷേമം അന്വേഷിക്കാൻ നൂറായിരം പേരാ” അവൾ പിറു പിറുത്തു.കൃത്യ സമയത്തു ബസ്സ് വന്നു ബസ്സിൽ പ്രത്യേകിച്ചു അനിഷ്ടങ്ങളൊന്നും ഉണ്ടായില്ല.
പത്തു മണിയ്ക്ക് തന്നെ അവൾ വഴുതക്കാടു ബ്രാഞ്ചിലെ ഓഫീസിലെത്തി,പോർച്ചിൽ നന്ദൻ സാറിന്റെ ബെൻസ് കാണുന്നില്ല പുള്ളി നേരത്തേ എത്താറുള്ളതാണല്ലോ, അപ്പോൾ ഇന്നുമില്ലേ ബെസ്റ്റ് അവൾ സ്വയം പറഞ്ഞു കൊണ്ട്, അവിടെ നിന്നു സമയം കളയാതെ വേഗം ഓഫീസിലേയ്ക്ക് കയറി, പഞ്ച് ചെയ്തു,തന്റെ ക്യാബിനിലെത്തി
തുടർന്ന് സിസ്റ്റം ഓണാക്കി തിരക്കിട്ട് പെൻഡിങ് വർക്കുകളിലേയ്ക്ക് കടന്നു.
“ഗുഡ് മോർണിംഗ് ദാ മോളെ ചായ”
പ്യൂൺ ഗോപാലേട്ടൻ ചായ അവളുടെ നേരെ നീട്ടി അവളാ ചായ കപ്പ് വാങ്ങി കയ്യിലെടുത്തു..
“ഗുഡ് മോർണിംഗ് ഗോപാലേട്ടാ….
നന്ദൻ സാറെത്തിയോ ”
അവൾ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
” ഇല്ല മോളെ ഇന്നിനി വരൂന്നു തോന്നണില്ല,”
അവൾ തൊട്ടു മുമ്പിലിരുന്ന ഫയലുകളിലേയ്ക്ക് നോക്കി ഇയർ എൻഡിന്റെ വർക്ക് ലോഡ് കാരണം കുറെ ഇൻവോയ്സ് ക്ലിയർ ആയിട്ടില്ല വെണ്ടേഴ്സിന് ചെക്ക് ക്ലിയർ ചെയ്തു പേമെന്റ് നടന്നിട്ടില്ല നന്ദൻ സാറിന്റെ സൈൻ കിട്ടിയാലേ പേപ്പേഴ്സ് ഫോർവേഡ് ചെയ്യാൻ പറ്റൂ രണ്ടു ദിവസമായി നന്ദൻ സാർ ലീവിലാണ്, ഇന്നെങ്കിലും സൈൻ കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. പിന്നെയുള്ളത് പ്രകാശ് സാറാണ് നന്ദന്റെ കെയറോഫിൽ ജോലിയ്ക്കു കയറിയത് കാരണം പ്രകാശിന് അവളോടധികം താല്പര്യം ഉണ്ടായിരുന്നില്ല അവൾക്കും അയാളെ ഭയമായിരുന്നു.