ജോലി റിസൈന് ചെയ്താലും കാര്യമില്ല പ്രകാശ് സാറ് പകയുള്ള മൂർഖനാ, അല്ലെങ്കിലും റിസൈൻ ചെയ്യാനും പറ്റോ, തന്റെ ഒറ്റയാളുടെ വരുമാനത്തിലല്ലേ കണ്ണനും അമ്മയും. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്നു പെട്ടിരിയ്ക്കുന്നത്, എല്ലാം ഇന്നത്തെയീ നശിച്ച ദിവസം കാരണമാ എല്ലാത്തിനും വഴിയൊരുക്കിയ ആ ശനിയാഴ്ച്ചയെയും പഴിചാരി എന്തു
ചെയ്യണമെന്നറിയാതെ ആധി പിടിച്ച മനസ്സും വിയർത്ത ശരീരവുമായി അവളാ മുറിയിലൂടെ ഉഴറി നടന്നു.
അവൾ അനിത…. മുപ്പതു വയസ്സ്, കാണാൻ സുന്ദരി..
ഹൈപ്പെർമാർക്കറ്റുകളും, ഫിനാൻഷ്യൽ സ്ഥാപനങ്ങളും,വില്ല പ്രൊജെക്ടുകളും ജ്വല്ലറികളുമൊക്കെയായി തലസ്ഥാന നഗരി മൊത്തം വ്യാപിച്ചു കിടക്കുന്ന ശ്രീ ചിത്രം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജൂനിയർ അക്കൗണ്ടന്റ്, അമ്മയും, കണ്ണനെന്നു വിളിയ്ക്കുന്ന ഒരേയൊരു മകൻ ആറു വയസ്സുകാരൻ സനൂപിനോടുമൊപ്പം തിരുവനന്തപുരത്തെ വഴുതക്കാട് താമസിക്കുന്നു .
ഇന്നു രാവിലെ…
അനിതയുടെയാ നശിച്ച ദിവസം….
കണ്ണനെ സ്കൂൾ ബസ്സ് കയറ്റി വിട്ട ശേഷം അനിത റൂമിലേക്കോടി, ലേറ്റായി ഇനിയാണ് ചടങ്ങു ഈ സാരിയൊക്കെ ആരാണാവോ കണ്ടു പിടിച്ചേ മര്യാദക്കുടുത്തില്ലെങ്കിൽ ഏറ്റവും കൂടുതൽ എക്സ്പോസ് ആവുന്ന വേഷം അവൾ പിറു പിറുത്തുകൊണ്ട് അലമാരയിൽ നിന്നും തലേന്ന് അയേൺ ചെയ്തു വച്ചിരുന്ന മെറൂൺ കളർ ഷിഫോൺ സാരിയും അതിനു മാച്ചായുള്ള ബ്ലൗസുമെടുത്തു, ഇട്ടിരുന്ന ഗൗൺ തല വഴി ഊരിയെറിഞ്ഞു അവളാ ബ്ലൗസെടുത്തു, അലമാരയിലെ കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ അർദ്ധ നഗ്ന ശരീരത്തിന്റെ കടഞ്ഞെടുത്ത ലാവണ്യം ഒരു നിമിഷം നെടുവീർപ്പോടെ നോക്കി നിന്ന ശേഷം അവൾ വേഗം ബ്ലൗസ് ധരിച്ചു, പിന്നീട് സമയം കളയാതെ സാരിയെടുത്തു വാരി ചുറ്റി ഒരു കണക്കിന് ആ ചടങ്ങു അവസാനിപ്പിച്ചുകൊണ്ട് നേരെ നിന്നും, തിരിഞ്ഞും കണ്ണാടിയിൽ ആത്മ പരിശോധന നടത്തി , ഇടതു സൈഡിൽ ആനാവൃതമായ വയറിന്റെ ഭാഗവും മാറിടത്തിന്റെ മുഴുപ്പും സാരിയൊതുക്കി സേഫ്റ്റി പിന്നു കൊണ്ട് കവർ ചെയ്തു ഒരിക്കൽ കൂടി കണ്ണാടിക്കു മുന്നിൽ നോക്കി “ഹമ് കുഴപ്പമില്ല” , ഒരു മെറൂൺ കളർ പൊട്ടും കുത്തി ഹാളിൽ ടി വി യിൽ മുഴുകിയിരിക്കുന്ന അമ്മയോട് യാത്ര പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി…