നീലാംബരി 14 [കുഞ്ഞൻ]

Posted by

“ഏയ് അത് പഴയ ഒരു കഥയാടാ… അത് ഫോണിലൂടെ പറയാൻ മാത്രം ഇല്ല… ”
“എന്നാലും പറ… എനിക്കറിഞ്ഞിരിക്കാലോ…”
“അത്… എന്നെ ഒരു കഞ്ചാവ് കേസിൽ പിടിച്ചതോർമ്മയുണ്ടോ… ”
“ആ അത് അച്ചായാ.. ഒരു രണ്ടു കൊല്ലം മുന്നേ…”
“ഉം… അന്ന് ഞാൻ ഊരിപോന്നത് ഈ തമ്പുരാട്ടിയുടെ കാരുണ്യം കൊണ്ടാ… അതൊക്കെ ഞാൻ വിശദമായി പിന്നെ പറയാം… എന്തായാലും ആ കുടുംബത്തോട് ഒരു കടപ്പാട്… അത്രേയുള്ളു…”
“അല്ല അച്ചായാ ഇനി ദേവി തമ്പ്രാട്ടിയാണോ… ഇതൊക്കെ ചെയ്യുന്നത്…” കീലേരി അച്ചുവിന്റെ ആ സംശയം സണ്ണിയുടെ മസ്തിഷ്‌കത്തിൽ ഒരു വെള്ളിടിയായിട്ടാണ് വന്നു പതിഞ്ഞത്…
“അത്… ഏയ് ഒരിക്കലും തംബ്രാട്ടിയാവില്ല…” സണ്ണി അൽപ്പം സംശയത്തോടെയാണ് പറഞ്ഞത്…
“അഭിമാനം ചിലരെ അന്ധരാക്കും സണ്ണിച്ചായാ… ഇനി തമ്പ്രാട്ടിയാണേൽ എന്ത് ചെയ്യും…”
“തമ്പുരാട്ടിക്ക് വേണ്ടി നമ്മൾ ആ കൃത്യം ചെയ്യും…” സണ്ണിച്ചായന്റെ മറുപടി കേട്ട് കീലേരി അച്ചുവിന്റെ മുഖത്ത് ശരിക്കും ഒരു നടുക്കം ഉണ്ടായി…
“അച്ചായാ…” അവൻ ശരിക്കും ഉച്ചത്തിൽ വിളിച്ചു… “അച്ചായന് എങ്ങനെ… ”
“എനിക്ക് കടപ്പാട് ദേവി തമ്പ്രാട്ടിയോടാണ്… അല്ലാതെ നീലാംബരിയോടോ ദീപനോടോ അല്ല… മനസ്സിലായോ…” സണ്ണിയുടെ ശബ്ദത്തിനു ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു…
“അപ്പോ ശരി ഞാൻ ഇന്ന് തന്നെ മടങ്ങും… കുറച്ച് മരുന്ന് ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു… ”
“അതിനു ദീപനെ ഡോക്ടറെ കാണിച്ചോ… ”
“ഉം… എന്റെ കൂടെയുണ്ട്… ”
“അല്ല അത് എങ്ങനെ അച്ചായാ…”
“ഹ ഹ ഹ… ഈ സണ്ണിയെ കുറിച്ച് നീ എന്താ വിചാരിച്ചേ…”
കീലേരി അച്ചുവും ചിരിച്ചു… അവനു പുറകിൽ വന്നു നിൽക്കുന്ന ദേവി തമ്പ്രാട്ടിയെ അവൻ പെട്ടെന്ന് കണ്ടു…
“അച്ചായാ… തമ്പ്രാട്ടി…”
“ആരാ അച്ചു ഫോണില്… സണ്ണിയാണോ…”
“അതെ തമ്പ്രാട്ടി… ” അച്ചു അൽപ്പം വിനയത്തോടെ പറഞ്ഞു…
ഫോൺ തരാൻ ദേവി തമ്പുരാട്ടി കൈ കൊണ്ട് ആംഗ്യം കാണിച്ചു…
അച്ചു ഫോൺ തന്റെ ഷർട്ടിലൊന്ന് തുടച്ച് കൊണ്ട് ദേവി തമ്പ്രാട്ടിക്ക് കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *