“അല്ല മാഡം അത് മാഡത്തിന്റെ കൈയിൽ തന്നെയാണ്…”
“അറിയാടോ… താൻ ആ ഫയലുകൾ ഒന്ന് പഠിച്ചിട്ട് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് നോക്ക്”
“അല്ല മാഡം… അപ്പൊ ഈ കാര്യങ്ങൾ ഒക്കെ ചെയ്തത് സ്റ്റീഫൻ ആയിക്കൂടെ… ”
“ആവാം… ആവാതിരിക്കാം… നമ്മുടെ കൈയിൽ സ്റ്റീഫനെതിരെയുള്ളത് ആകെ ആ ടെലിഫോൺ നമ്പർ മാത്രമാണ്… ഇനി കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ… ഈ സമയങ്ങളിൽ ഒക്കെ സ്റ്റീഫൻ സ്ഥലത്തുണ്ടായിരുന്നു… അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ ഒരു വ്യക്തത ഒക്കെ വേണം… അതിന് സ്റ്റീഫനെ കിട്ടണം… ഇനി ഇപ്പൊ താൻ പറഞ്ഞപോലെ ആണെങ്കിൽ സ്റ്റീഫൻ ചിലപ്പോ ഈ ഭൂമിയിൽ നിന്ന് തന്നെ പോയിട്ടുണ്ടാവും…ഷിബി… താൻ ആ തട്ടുകടയുടെ മുന്നിൽ നിർത്ത്… ”
കാർ നിർത്തി ഇരുവരും ഇറങ്ങി… വഴിയോരത്തെ കടയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവർ ആകെ ഒന്നമ്പരന്നു… കൂടെ കടക്കാരനും…
“കഴിക്കാൻ എന്താടോ ഉള്ളത്…” ഷിബി ചാക്കോ ചോദിച്ചു…
“ദോശ, പൊറോട്ട, ചപ്പാത്തി… കറി മട്ടൺ, ചിക്കൻ, ബീഫ്, ഞണ്ട്, താറാവ്, കുറുമ… സാറിനു എന്താ വേണ്ടത്…”
അവർ ഭക്ഷണം ഓർഡർ ചെയ്തു…
“അല്ല മാഡം… പക്ഷെ അന്ന് രൂപേഷ് ഒരുമണി വരെ തമ്പുരാട്ടിയുടെ മുറിയിൽ ഉണ്ടായിരുന്നു എന്നല്ലേ തമ്പുരാട്ടിയുടെ മൊഴി… ”
“തനിക്ക് മനസിലായില്ലേ… രൂപേഷ് തമ്പുരാട്ടിയുടെ ബന്ധുവല്ലെ… രക്ഷപെടുത്തിയതാ…”
“ഉം ഇപ്പൊ മനസിലായി…”
“എന്നും രാത്രി ചിലപ്പോ അവൾ അവന്റെ മുറിയിൽ പോയിട്ടുണ്ടാവും… ഓ… എന്നും പോണേൽ അവൻ ആള് ജഗജില്ലി ആവുംലോ…” രൂപാ തമ്പി ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞു…
ഓർഡർ ചെയ്ത ഭക്ഷണം വന്നു… അവർ കഴിച്ച് കാറിൽ കേറി…
“നാളെ നമ്മുക്ക് തമ്പുരാട്ടിയെ ഒന്ന് കാണണം… പിന്നെ കോശിയോട് നാളെ കുറച്ച് കാര്യങ്ങൾ അന്വേഷിക്കാൻ പറയണം… താനും ഉണ്ടാവണം… എനിക്ക് ചില സംശയങ്ങൾ… ”
വീട്ടിൽ എത്തിയപ്പോഴേക്കും സമയം 10 മാണി കഴിഞ്ഞു…
“ഇനി താൻ എങ്ങനെ പോകും…”
“ഇവിടുന്ന് വല്ല വണ്ടിയും കിട്ടുമോ എന്ന് നോക്കണം… ” ഷിബി ചാക്കോ പറഞ്ഞു…