പറഞ്ഞു:”ഗിഫ്റ്റ് എന്താന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല അത് നീ തന്നെ കണ്ടെത്തണം ഇപ്പോൾ സമയം 3 മണി ആകുന്നു ഈ ടോക്കൺ കൊണ്ട് നീ പോയി ഉസ്മാൻ(ഉമ്മാന്റെ ഇക്കാക്ക) കൊടുക്കുക ബാക്കി അവൻ പറഞ്ഞു തരും അപ്പോൾ ഇപ്പോ തന്നെ ഇറങ്ങിക്കോ ടൈം വൈകും
ഞാൻ ഒന്നും മനസ്സിലാകാതെ ഉമ്മാന്റെ മുഖത്തും ജുമിന്റെ മുഖത്തും നോക്കി അവർക്കെല്ലാം അറിയാം എന്നുള്ള ഭാവത്തിൽ അവർ ചിരിച്ചു ഞാൻ മെല്ലെ കാർ എടുത്തു നേരെ അമ്മോന്റെ വീട്ടിലേക്കു വിട്ടു അവിടെ എത്തിയപ്പോൾ അമ്മോൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നത് പോലെ തോന്നി ഞാൻ നേരെ വീട്ടിൽ കയറി ആന്റി ചായ തന്നു ഞാൻ അമ്മോനോട് കാര്യം ചോദിച്ചു അമ്മോൻ ചിരിച്ചു കൊണ്ട് പറഞ്ഞു
:” അതൊക്കെ പറയാം സമയമുണ്ടല്ലോ ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ നീ ചായ കുടിക്ക്” ഞാൻ ഒരു നിമിഷം പലതും മനസ്സിൽ കണ്ടു പക്ഷെ എനിക്കൊരുത്തരം കിട്ടിയില്ല ഞാൻ എണീച്ചു ഡൈനിങ്ങ് ഹാളിൽ ഉലാത്തികൊണ്ടിരുന്നു (അമ്മോനെ ഇനി ഞാൻ പേര് കൊണ്ട് അഭിസമ്പോധനം ചെയ്യുകയാണ്) ഉസ്മാൻ ഇറങ്ങി വരുന്നത് കണ്ടു ഞാൻ ഒന്ന് നിന്നു ഉസ്മാൻ എന്നോടായി ചോദിച്ചു: “അനു മോനെ ടോക്കൺ എടുത്തില്ലേ”
ഞാൻ: ആ എടുത്തല്ലോ സംഭവത്തിൽ എന്താ സംഭവം ഒന്നും മനസ്സിലാകുന്നില്ല
ഉസ്‌മാൻ :അതൊക്കെ ഉണ്ട് നീ വണ്ടി നേരെ എന്റെ ഷോപ്പിലേക്ക് വിട്
ഞാൻ: ആ
അവിടുന്നു ഒരു 1 മണിക്കൂർ തികച്ചില്ല ഞാൻ പെട്ടന്ന് അവിടെ എത്തി ഞാൻ ഇറങ്ങാതെ അമ്മോൻ ഇറങ്ങാൻ നിന്ന് പക്ഷെ ഇറങ്ങതെ ചാവി എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു
ഉസ്മാൻ: ഷോപ്പിൽ കേറിയാൽ ഉടനെ ഉള്ള ടേബിളിൽ പ്ര പെട്ടി ഇരിപ്പുണ്ട് അതെടുത്തു വാ
ഞാൻ:ആ ഇപ്പോ വരാം