The Shadows 5 [വിനു വിനീഷ്]

Posted by

“ഇതിലേതാണ് രഞ്ജൻ.?”
ഐജി സംശയത്തോടെ ചോദിച്ചു.

“സർ, രണ്ടാമത്തെയാകാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഞങ്ങൾക്ക് കിട്ടിയ തെളിവുകൾ ചൂണ്ടികാണിക്കുന്നത് അങ്ങനെയാണ്.”

“എന്ത് തെളിവുകൾ.”
ഐജി ആകാംഷയോടെ ചോദിച്ചു.

“അനസ്, ബ്രിങ് ദ എവിടൻസ്.”
രഞ്ജൻ ഫിലിപ്പ് തന്റെ ഇടതുഭാഗത്തിരിക്കുന്ന അനസിനെ നോക്കി പറഞ്ഞു.

“സർ.”
അനസ് തന്റെ മടിയിൽ വച്ചിരിക്കുന്ന ബാഗ് മേശപ്പുറത്തേക്കുവച്ചുകൊണ്ട് തുറന്നു.
ഹോസ്റ്റലിൽനിന്നും കിട്ടിയ നീനയുടെ ചെരുപ്പടങ്ങിയ കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു.

“സർ, അവിചാരിതമായി കിട്ടിയ തെളിവുകളാണിത്.”

“ഇതെന്താടോ?” നെറ്റി ചുളിച്ചുകൊണ്ട് ഐജി ചോദിച്ചു.

“നീനയുടെ ചെരുപ്പാണ് സർ. അനസ്, മ്..”
രഞ്ജൻ അനസിനെനോക്കി ഒന്നുമൂളി.

അനസ് കവർതുറന്ന് നീനയുടെ ചെരുപ്പ് പുറത്തേക്കെടുത്തു ശേഷം രഞ്ജൻ അതിന്റെ ഹീൽഭാഗം കൈകൊണ്ട് ഇളക്കിമാറ്റി. ഐജി ആകാംഷയോടെ നോക്കി.

ചെരുപ്പിന്റെ അടിഭാഗത്തെ രഹസ്യ അറയുടെയുള്ളിൽനിന്നും രണ്ട് താക്കോലെടുത്ത് ഐജിയെ കാണിച്ചുകൊടുത്തു.

“സർ, ആദ്യം പറഞ്ഞ സംശയമാണ് ശരി. അവളെ ആരോ നിർബന്ധിച്ചു. അവൾ ആത്മഹത്യ ചെയ്തു. അല്ലങ്കിൽ ആത്മഹത്യ പോലെയുള്ള കൊലപാതകം.
അതിനുള്ള തെളിവുകളാണിത്.
1, ഈ രണ്ട് താക്കോൽ.
2, രഹസ്യമാക്കിവച്ച സിംകാർഡുകൾ.
3, ഹോസ്റ്റൽമെസ്സിലെ പാചകക്കാരി വത്സല രണ്ടാമത് തന്ന മൊഴി.
അതിൽ പറയുന്നത് രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പോലെ കിടന്നിരുന്നുയെന്ന്. അതിനർത്ഥം ഒരാൾ കൂടെ അന്നുരാത്രി അവിടെ ഉണ്ടായിരുന്നു എന്നല്ലേ?

Leave a Reply

Your email address will not be published. Required fields are marked *