മറ്റ് മൂന്നുപേരുടെ അഡ്രസ്സ് കളക്റ്റ് ചെയ്യണം. കൂടാതെ കഴിഞ്ഞ ഒരുമാസം ഈ മൂന്നുപേരെ ആരൊക്കെ കാണാൻ വന്നു അവരുടെ ഡീറ്റൈൽസും. ഫാസ്റ്റ്, വീ ഹാവ് നോ ടൈം.”
“സർ”
“അനസ്,”
രഞ്ജൻ അനസിന്റെ നേരെ തിരിഞ്ഞു.
“ഈ സിം കാർഡുകളെ കുറിച്ച് അന്വേഷിക്കണം. ഇൻകമിങ്, ഔട്ട് ഗോയിങ്, ആൻഡ് കോണ്ടാക്റ്റ്ലിസ്റ്റ്.”
“സർ”
“ഓക്കെ മാഡം, താങ്ക് യൂ ഫോർ യൂവർ ഹെല്പ്.
ശേഷം രഞ്ജൻ വാർഡന് ആയിരംരൂപ കൊടുത്തു.
” സോറി മാഡം, റൂം ഒതുക്കിവയ്ക്കാൻ സമയമില്ല. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടി. ആരെയെങ്കിലും വിട്ട് ഇതൊന്നു ഒതുക്കിവയ്ക്കാൻ പറയണം. അതിനാണ് ഈ പണം.”
ശേഷം മൂവരും മുറിയിൽ നിന്നും പുറത്തേക്കുകടന്നു. ശ്രീജിത്ത് വാർഡനൊപ്പം ഓഫീസിൽ പോയി ജിനു, അക്സ, അതുല്യ എന്നിവരുടെ അഡ്രസ്സ് എഴുതിവാങ്ങിച്ചു. അതേസമയം അനസ് സിംകാർഡുകൾ തന്റെ ഫോണിലേക്കിട്ട് അതിന്റെ നമ്പർ എഴുതിയെടുത്തു. ശേഷം
സൈബർസെല്ലിലേക്ക് വിളിച്ചിട്ട് താൻ കൊടുത്ത നമ്പർ ആരുടെ പേരിലാണ് റെജിസ്ട്രർ ചെയ്തിരിക്കുന്നത് എന്നറിയാൻ കാത്തുനിന്നു.
രഞ്ജൻ ഹോസ്റ്റലിന്റെ മുറ്റത്ത് പാർക്കുചെയ്ത തന്റെ ബെലേനോ കാറിലേക്ക് കയറിയിരുന്നു. ഫോണെടുത്ത് ഐജി ചെറിയാൻ പോത്താനോട് നേരിൽ കാണണമെന്ന ആവശ്യം അറിയിച്ചു.
വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്കും ഐജി ഓഫീസിലേക്ക് വരാൻ രഞ്ജന് അനുമതി നൽകി. ഫോൺ കട്ട്ചെയ്ത് രഞ്ജൻ നീനയുടെ മുറിയിൽനിന്നും കിട്ടിയ താക്കോൽ വീണ്ടും വീണ്ടും പരിശോധിച്ചു.
വൈകാതെ ശ്രീജിത്തും, അനസും തങ്ങൾക്ക് കിട്ടിയ രേഖകളുമായി തിരികെ വന്നു.