“അല്ല അപ്പൊ ആ പെണ്ണെവിടെ…” കീലേരി അച്ചു താടിയിൽ വിരൽ കൊണ്ട് തട്ടി ചോദിച്ചു…
“അച്ചു…” സണ്ണിച്ചൻ വിളിച്ചു…
“എന്തോ…” കീലേരി അച്ചു വിളി കേട്ടു.. കാരണം ആ വിളി കേട്ടാൽ അറിയാം അച്ചായൻ എന്തോ തീരുമാനിച്ചിട്ടുണ്ട്… ഇനി അത് നടപ്പിലാക്കാൻ താൻ മുന്നിൽ വേണം…
“നിനക്ക് കുറച്ച് പണിയുണ്ട് അച്ചു…” സണ്ണിച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു…
“ഉവ്വ് ഉവ്വേ… ” അച്ചു തലയാട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു…
*******************************************************
നീലാംബരി പുറത്തെ പുൽത്തകിടിയിലൂടെ പതിയെ നടന്നു… ഒരു ഷാൾ പുതച്ചിട്ടുണ്ട്… അവളുടെ കണ്ണുകളിൽ നിർവികാരത നിഴലിച്ച് നിന്നു… മുകളിൽ നിന്ന് തമ്പുരാട്ടി അവളെ തന്നെ നോക്കി നിന്നു…
“മാഡം..” നീലാംബരി തിരിഞ്ഞു നോക്കി… ഭാസ്കരൻ ചേട്ടൻ…
“ഇനി എന്നെ മാഡം എന്ന് വിളിക്കല്ലേ ഭാസ്കരൻ ചേട്ടാ… ചെറുപ്പത്തിലേ എന്നെ കുഞ്ഞേ എന്നല്ലേ വിളിക്കാറ്… ഇന്നിങ്ങനെ വിളിച്ചാ മതി… ” അവൾ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി…
“കുഞ്ഞ് തളരരുത്… കുഞ്ഞ് തളർന്നാ പിന്നെ തമ്പുരാട്ടിയും തളരും… ആരാണെന്നോ എവിടെയാണെന്നോ അറിയാത്ത ആ കാപാലിക്കാർക്ക് പിന്നെ എല്ലാം എളുപ്പമാവും… എന്തിനു വേണ്ടിയാണോ അവർ ഈ ക്രൂരതകൾ ഒക്കെ ചെയ്യുന്നത് അതിൽ അവർ പാടില്ല… ഈ ശരീരം കൊണ്ട് എന്ത് സഹായം വേണേലും ഞാൻ ചെയ്യാം… ” ഭാസ്കരൻ ചേട്ടൻ തറപ്പിച്ച് പറഞ്ഞു…
നീലാംബരിയുടെ മുഖത്ത് നിഴലിച്ച് നിന്നിരുന്ന ദുഃഖം അൽപ്പം കുറഞ്ഞതായി അയാൾ കണ്ടു… അവൾ ശരി എന്ന് തലയാട്ടി…
അവൾ ബംഗ്ളാവിനകത്തേക്ക് തിരിഞ്ഞ് നടന്നു… നടക്കുമ്പോ ഒന്നുറപ്പിച്ചിരുന്നു… തന്റെ ജീവിതം ഇല്ലാതാക്കിയ ഒരുത്തനേം വെറുതെ വിടരുത്… ഇനി അത് സ്വന്തം അമ്മയായാൽ പോലും… അവൾ സ്റ്റെയർ കേസ് കേറി മുകളിൽ എത്തിയപ്പോ ദേവി തമ്പുരാട്ടി നിൽക്കുന്നു… അവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഒന്നും പറയാൻ നിന്നില്ല…
അവൾ അവളുടെ മുറിയിലേക്ക് നടന്നു…
ആ ജനൽക്കരികിലേക്ക് നീങ്ങി ഇരുന്നു…
ആ ജനൽ കമ്പികളിൽ കൈകൾ അമർത്തി…
അവളുട കൈകളിൽ അമരുന്ന പോലെ ഒരു തോന്നൽ…
അവൻ പിടിച്ച് നിൽക്കാറുള്ള ജനൽ കമ്പികളിൽ തലോടി…
പിന്നെ മുഖം അമർത്തി…