“എന്ത് പറ്റി മാഡം… ”
രൂപാ മാഡം ആ ഫയലുകൾ അയാൾക്ക് കൊടുത്തു…
“ഞാൻ അടിയിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിക്കുന്ന നമ്പർ കണ്ടോ…”
ഷിബി ചാക്കോ ആ ടെലെഫോൺ നമ്പർ നോക്കി… പിന്നെ ആ ഫയൽ മൊത്തം നോക്കി പിന്നെ അയാളുടെ കണ്ണ് ഒരു പ്രത്യേക സ്ഥലത്ത് ഉറച്ച് നിന്നു… പിന്നെ അയാൾ ചെറിയ സംശയത്തോടെ ചിന്തിച്ചു… പെട്ടെന്ന്
“മാഡം… ഇത്…”
“യെസ്… അത് തന്നെ… ഷിബി… ”
അയാൾ ചാടി എഴുന്നേറ്റു…
“യെസ് ഗെറ്റ് റെഡി… ഞാൻ ഇപ്പൊ വരാം… നമ്മുക്ക് ഇപ്പൊ തന്നെ കാണണം… അവനെ… ചൂടോടെ അറിയണം…”
“അല്ല മാഡം ഇപ്പൊ…”
“അതൊക്കെ ശരിയാക്കമെടോ…”
മാഡം വേഗം ഡ്രസ്സ് മാറി വന്നു…
“കമോൺ ഷിബി… ലൈറ്റ്‌സ് ഗെറ്റ് ദേർ ഫാസ്റ്റ്… ”
അയാൾ തല കുലുക്കി…
എസ് പി രൂപ തമ്പിയുടെ കാർ അതിവേഗത്തിൽ പാഞ്ഞ് ചെന്ന് നിന്നു… ഒരു കെട്ടിടത്തിന്റെ മുന്നിൽ…
(തുടരും )