നീലാംബരി 13 [കുഞ്ഞൻ]

Posted by

കീലേരി അച്ചു രൂപേഷിന്റെ അടുത്തേക്ക് അൽപ്പം നീങ്ങി നിന്നു… അച്ചു അടുത്തേക്ക് നീങ്ങി നിൽക്കുന്നത് കണ്ടപ്പോ അൽപ്പം പിന്നിലേക്ക് വലിഞ്ഞു…
“ഏയ്… നീ പേടിക്കേണ്ട… രണ്ടടിയിൽ കൂടുതൽ ഞാൻ ആരേം അടിക്കാറില്ല… അപ്പോഴേക്കും എല്ലാര്ക്കും മനസിലാവും ഞാൻ ആരാന്ന്… അല്ല അതൊക്കെ പോട്ടെ… ഏതാ ഈ വെടിപീസ്… ”
രൂപേഷ് തമ്പുരാട്ടിയുടെ മുഖത്ത് നോക്കി വാ പൊളിച്ചു…
“അല്ല കൊട്ടാരമായതു കൊണ്ട് ചിലപ്പോ… കൊട്ടാരം വൈദ്യൻ… കൊട്ടാരം കാര്യസ്ഥൻ എന്നൊക്കെ പറയും പോലെ കൊട്ടാരം വെടി… അങ്ങനെ വല്ലതും ആണോ…”
“നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്… ” ഇപ്രാവശ്യം ചോദിച്ചത് നീലാംബരിയായിരുന്നു…
“എന്റെ കുട്ടി… എനിക്ക് കാണേണ്ടത് ഇവിടുത്തെ തമ്പ്രാട്ടിയെ ആണ്… ”
” ഏത് തമ്പ്രാട്ടിയെ… ”
“എന്തോ പേര് പറഞ്ഞല്ലോ… ഓ… ആ ദേവി തംബ്രാട്ടി…”
“ഇതാണ് ദേവി തമ്പ്രാട്ടി…”
അച്ചു തമ്പുരാട്ടിയുടെ മുഖത്തേക്ക് നോക്കി… കഴിഞ്ഞു… ദാണ്ടെ അമ്മായി തമ്പ്രാട്ടിയായി നിൽക്കുന്നു…
“ഹ ഹ ഹ… എനിക്കറിയാമായിരുന്നു ഇത് തന്നെയാണ് തമ്പ്രാട്ടി എന്ന്… ഞാൻ വെറുതെ… തമ്പ്രാട്ടി ഒരു മിനിറ്റ്…” കീലേരി അച്ചു പറഞ്ഞു…
ദേവി തമ്പ്രാട്ടി അൽപ്പം മാറി നിന്നു… ഒപ്പം അച്ചുവും…
അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു…
അതുകഴിഞ്ഞ് തമ്പുരാട്ടി പറഞ്ഞു…
“ഇത് അച്ചു… ഇനി മുതൽ ഇവിടെ ഡ്രൈവർ ആയി ജോലി ചെയ്യും… ഞാൻ ഏജൻസിയെ സമീപിച്ചിരുന്നു… ഒരു ബോഡി ഗാർഡ് കം ഡ്രൈവർ… ”
“ആർക്ക്…”
“നിനക്ക് തന്നെ നീലു… ” തമ്പുരാട്ടി പറഞ്ഞു…
“വേണ്ടാ… എനിക്കാരുടേം പ്രൊട്ടക്ഷൻ വേണ്ട…” അവൾ രൂപേഷിനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു…
“വേണം… നീ എന്നെ അമ്മയായി ഒരു ശതമാനമെങ്കിലും അംഗീകരിക്കുന്നെങ്കിൽ ഇത് നീ സമ്മതിക്കണം…”
നീലാംബരിക്ക് വേറെ ഒന്നും പറയാൻ സാധിച്ചില്ല…
രൂപേഷ് തിരിഞ്ഞ് നടക്കാൻ തീരുമാനിച്ചു… തന്റെ കൈയിൽ എല്ലാം കിട്ടും എന്ന് വിചാരിച്ചിരുന്നിടത്ത് ദാ വീണ്ടും കൈ വിട്ട് പോവുകയാണോ…
“മിസ്റ്റർ രൂപേഷ്… ” നീലാംബരിയുടെയായിരുന്നു ശബ്ദം…
“ഇനി മുതൽ ഓഫീസ് കാര്യങ്ങൾ മാത്രം നോക്കിയാൽ മതി… കൊട്ടാരം കാര്യങ്ങൾ നോക്കാൻ ഇനി വേറെ ആളുണ്ടാവും…” നീലാംബരി തറപ്പിച്ച് പറഞ്ഞു…
“മോളെ… ” തമ്പുരാട്ടി വിളിച്ചു…
“അമ്മേ ഇത് എന്റെ തീരുമാനമാണ്… എന്റെ ഭദ്രതക്ക് വേണ്ടി അമ്മക്ക് തീരുമാനം എടുക്കാം എങ്കിൽ… ഇനി അൽപ്പസ്വൽപ്പം അമ്മയുടെ കാര്യത്തിലും എനിക്ക് തീരുമാനം എടുക്കാം…”

Leave a Reply

Your email address will not be published. Required fields are marked *