നമ്പൂതിരി സാറിന്റെ ചോദ്യം എന്നോടാണ്
“വീണ .. “
ഞാൻ മറുപടി പറഞ്ഞു.
“ഹാ പുണ്യം ചെയ്ത പേരാണല്ലോ ടോ തൻറെത് … എല്ലാ തന്ത്രി വാദ്യങ്ങളുടെ യും മാതാവാണ് വീണ .. അറിയുമോ ?”
നമ്പൂതിരി സാറിൻറെ ചോദ്യത്തിനു മുന്നിൽ ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടുക മാത്രമാണ് ഞാൻ ചെയ്തത്.
“ഒറ്റത്തടിയിൽ തീർത്ത കുടം പോലെയുള്ള ദേഹം, നീണ്ട കഴുത്ത്, പിച്ചള കൊണ്ട് നിർമ്മിച്ച ഫ്രെറ്റുകൾ, ശ്രുതി മുറുക്കാനുള്ള കീകൾ, ഏഴു തന്ത്രികൾ ഇതാണ് ഒരു വീണയുടെ ഘടന … ആട്ടെ എന്താണ് ഈ
നിൽക്കുന്ന വീണയുടെ ഘടന … ?”
സാറിൻറെ ചോദ്യം എന്നെ നോക്കിയാണ്.
ആ ചോദ്യത്തിനു മുന്നിൽ ഞാനൊന്നു പരുങ്ങി.
സാറ് എന്താണ് ഇൗ ചോദിക്കുന്നത് ഒറ്റത്തടിയിൽ തീർത്ത കാര്യവും നീണ്ട കഴുത്തും ഒക്കെ പറയുന്നു എൻറെ ബോഡി യുടെ കാര്യം വല്ലതും ആകുമോ ചോദിക്കുന്നത് … !!
എൻറെ നിശബ്ദത കണ്ടിട്ട് ആകാം പ്രശാന്ത് ഏട്ടൻ ഇടപെട്ടു.
“സാറ് ചോദിച്ചത് നിന്റെ സാഹിത്യ രചനാ രീതിയാണ് അതായത് ഇതിന് മുമ്പ് ഏതെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടോ അഥവാ എഴുതിയിട്ടുണ്ടെങ്കിൽ താത്പര്യമുള്ള മേഖല ഏതാണ് … ?”
ഹാവൂ ഇതായിരുന്നു അല്ലേ
ചോദ്യം കേട്ട് ഞാൻ പേടിച്ചുപോയി.
എൻറെ ദീർഘ നിശ്വാസം കണ്ട് ഉമ്മറ കോലായിൽ ഇരുന്ന് ഒരു പൊട്ടിച്ചിരിയായിരുന്നു നമ്പൂതിരി സാറിന്റെ മറുപടി.
“തൻറെ പേര് പറഞ്ഞില്ലല്ലോ ?”
പ്രശാന്ത് ഏട്ടനോട് സാർ ചോദിച്ചു.
“എൻറെ പേര് പ്രശാന്ത് ദുബായിലാണ് ജോലി ചെയ്യുന്നത് “
“എൻറെ അഭിപ്രായം ഞാൻ തുറന്നു പറഞ്ഞാൽ വിഷമം തോന്നരുത് ഒരു മലയാളം അധ്യാപകൻ ആകുന്നതിനുള്ള എല്ലാ യോഗ്യതയും ഈ നിൽക്കുന്ന വീണ യേക്കാൾ ഉള്ളത് തനിക്കാണ് .. “