ചെന്നപാടെ അന്ന ആന്റി പറഞ്ഞു നമുക്കൊന്നു കിടക്കാം എന്നിട്ട് എണീറ്റിട്ട് എന്താ പരിപാടി എന്നു നോക്കാം.….
എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞങ്ങൾ 4 മണി വരെ കിടന്നു ഉറങ്ങി….
ഞാൻ എണീറ്റ് നോക്കുമ്പോൾ 2 ആന്റിമാരും എഴുന്നേറ്റിരുന്നു….മ്യൂസ് ഇപ്പോഴും നല്ല ഉറക്കമാ..
“ ആ ജെസ്സി നീ എഴുന്നേൽക്കാൻ നോക്കി ഇരിക്കുവാർന്നു…..ക്ഷീണം ഒക്കെ മാറിയോ..”
അന്ന ആന്റി ചോദിച്ചു…ജിന ആന്റി അടുത്ത് ഇരിപ്പുണ്ട്
ആ ആന്റി…..
“ആ മോളെ….നിങ്ങളോട് പറഞ്ഞില്ല എന്നെ ഒള്ളു ഈ റിസോർട്ട് എങ്ങനാ എന്നു മനസ്സിലായല്ലോ… നിങ്ങൾക്ക് ഒരു സർപ്രൈസ് ആവട്ടെ എന്നു കരുതിയാണ് പറയാഞ്ഞത്…..”
ജിന പറഞ്ഞു
ജിനയുടെ സംസാരം കേട്ട് മ്യൂസ് എണീറ്റു….
“ഗുഡ് ഈവനിംഗ് മിസ്സ് എയ്ഞ്ചൽ”
ജിന മ്യൂസിനെ നോക്കി പറഞ്ഞു…..എങ്ങിനെ ഉണ്ട് ഉറക്കക്ഷീണം മറിയില്ലേ….?