…. നമുക്ക് നാളെ പോണോ ഏട്ടാ?….
രാജീവന്റെ മാറോട് ചേർന്ന് കിടന്ന് ധന്യ ചോദിച്ചു…
….. പിന്നെ പോകാതെ?…അജിയേട്ടൻ എല്ലാം അറേഞ്ച് ചെയ്തു…. നമുക്ക് പോകാം നല്ല സ്ഥലമാണ് ഞാൻ മുമ്പൊരിക്കൽ പോയിട്ടുണ്ട്….
…… എനിക്ക് എന്തോ പോലെ…..
…. അതെന്താ മോളെ?…..
….. അത് ഒന്നൂല്ല….. പിന്നെ അജിയേട്ടൻറെ ഭാര്യ ഒക്കെ എപ്പോഴാ വരുന്നത്?….
….. അവര് സ്കൂൾ അടച്ചിട്ട് പോയതല്ലേ….. വരും രണ്ടു മൂന്ന് ആഴ്ച എടുക്കും…..
…..ഉം……
ചിന്താധീനയായി ധന്യ മൂളി….. അവളുടെ അന്തരംഗം ആകെ കലുഷിതമായിരുന്നു… പക്ഷേ രാജീവനോട് എന്തെങ്കിലും പറയാൻ അവൾക് ധൈര്യം ഉണ്ടായില്ല….
ഈ മുറി കിട്ടിയത് കൊണ്ട് മാത്രമാണ് തങ്ങൾക്ക് ഇപ്പോൾ ഇവിടെ വരാൻ കഴിഞ്ഞത് എന്ന് അവൾക് വ്യക്തമായി അറിയാമായിരുന്നു….
മാത്രമല്ല വീടുപണി നടക്കുന്ന സമയത്ത് വാങ്ങിയ നല്ലൊരു തുക ഇനിയും രാജീവൻ അജയന് കൊടുത്ത് തീർത്തിട്ടില്ല…. ഇതെല്ലാം അറിയുന്ന ധന്യയ്ക് ഉളളിൽ അജയനോട് നല്ല പേടി ഉണ്ടായിരുന്നു
രാജീവൻ കരുതുന്നത് പോലെ അജയ് ഒരു നല്ല ആൾ ഒന്നുമല്ല എന്ന് അവൾക് ഉറപ്പായി… അല്ലെങ്കിൽ തന്നോട് ഈ വിധത്തിൽ പെരുമാറുക ഇല്ലായിരുന്നല്ലോ…..
……. ഇതെന്ത് ആലോചനയാണ് ധന്യേ……
തന്നെ ശരീരത്തോട് ചേർത്ത് കൊണ്ട് രാജീവൻ മൂക്കിൻ തുമ്പിൽ ചുണ്ട് ഉരസിയപോളാണ് ധന്യയ്ക് സ്ഥലകാല ബോധം വന്നത്…
…. ഒന്നൂല്ല ഏട്ടാ……
അവൾ അയാളിലേക്ക് അമർന്ന് കിടന്നു…..
ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ അവർ പുറപ്പെട്ടത്..
ധന്യ ഉണ്ടാക്കിയ ഇഡ്ഡലി അജയ് വളരെ സ്വാദോടെ രാജീവന്റെ കൂടെ ഇരുന്ന് കഴിച്ചു…. അവളുടെ പാചക നൈപുണ്യത്തെ നല്ല പോലെ പുകഴ്ത്താനും അയാൾ ഉൽസാഹം കാട്ടി… ഏതാണ്ട് ഒന്നര മണിക്കൂർ ഡ്രൈവിംഗ് കഴിഞ്ഞാണ് വിജനമായ എന്നാൽ പ്രകൃതി മനോഹരമായ ഒരു സ്ഥലത്ത് അവർ എത്തിച്ചേർന്നത്…
ഈന്തപ്പനകളും മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞ ഒരു വലിയ പ്രദേശമായിരുന്നു അത്…. അതിനോട് ചേർന്ന് രണ്ട് മുറികൾ ഉള്ള ഒരു താമസസൗകര്യവും പുറത്ത് ചെറിയ ഒരു സ്വിമ്മിങ് പൂളും ഉണ്ടായിരുന്നു….
ആ സ്ഥലത്തിന്റെ മനോഹാരിത ധന്യയെ ആകർഷിച്ചെങ്കിലും അവിടത്തെ വിജനതയും അജയന്റെ സാമീപ്യവും അവളെ ഭീതിയിൽ ആഴ്ത്തി….. ഓരോ നിമിഷവും അയാളുടെ ഉദ്ദേശ്യം എന്താണെന്ന് അവൾ ഉത്കണ്ഠാകുലയായി….
…….രാജീവാ……നീ ഇവരെ ഇവിടെയെല്ലാം കാണിച്ച് കൊടുക്ക്…. ഞാൻ അങ്ങോട്ട് ചെന്ന് നോക്കട്ടെ അവൻ എന്തൊക്കെയാണ് റെഡി ആക്കാൻ പോകുന്നതെന്ന്…..
……ശരി അജിയേട്ടാ…..