ഇതിപ്പോൾ , എല്ലാം വച്ചുനീട്ടി….പിരിയാറായപ്പോൾ വന്നു പണഞ്ഞിരിക്കുന്നു….പ്രേമം ! ന്ന് . എടാ പൊട്ടൻ കുണാപ്പി …എല്ലാം കഴിഞ്ഞു എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞാണോടാ നിൻറെയീ പ്രണയ പ്രപ്പോസൽ !. “”
”” എന്ത് തീരുമാനം ലീനാ ?….”” അഭി പരിഭ്രമത്തോടെ ചോദിച്ചു ….
””എടാ എന്റെ വീട്ടുകാർ…..എക്‌സാം കഴിഞ്ഞാൽ ഉടനെ എൻറെ വിവാഹം നടത്താൻ ചെറുക്കനെ വരെ കണ്ടുപിടിച്ചു എല്ലാം തയ്യാറാക്കി കാത്തിരിക്കുകയാ……നിന്നോട് ഞാനത് പറയാതിരുന്നതാണ് . “”
”” നീ പോകുമോ ലീന , എൻറെ ഇത്ര വർഷത്തെ എല്ലാ മോഹങ്ങളും ….പ്രതീക്ഷകളും തൂത്തെറിഞ്ഞു നീ നിൻറെ വലിയ സൗഭാഗ്യങ്ങളിലേക്ക് കുടിയേറാൻ പോകുകയാണോ ?….,നിനക്കതിനു കഴിയുമോ മോളേ ….””
” നീ അപ്പോഴേക്കും പേടിച്ചു പോയോടാ …നീ ഇപ്പോഴും ഒരു ഭീരു തന്നെയാണ് അല്ലേ ….?. ഇനി , നീ കൂടിയുള്ള ലോകത്തു .നിൻറെ ഒപ്പമുള്ള ജീവിതത്തിൽ …ഒരുമിച്ചു ചേർന്ന് , നമ്മുടേതായ മോഹവും, സ്വപ്നവും , സന്തോഷവും , സൗഭാഗ്യങ്ങളുമേ ഉള്ളെനിക്ക് !. അത് മതി !…അതിനപ്പുറം എന്തെങ്കിലും ആണേൽ അതിനു , അലീന മരിക്കണം !. ഞാൻ നിന്ന് കൊടുത്താലല്ലേ ലീനയെ അവർ വേറെ കല്യാണം ചെയ്തു കൊടുക്കയുള്ളൂ ?….എൻറെ ഇഷ്‌ടം അവർ അംഗീകരിച്ചു തന്നില്ലേൽ , ഞാൻ വെറും കയ്യോടെ ഇറങ്ങി വരും . അപ്പോൾ നീ എന്നെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്‌തു അന്തസ്സായി സംരക്ഷിച്ചോണം !. ””
”” അതിനു ഞാൻ ഇപ്പോഴേ തയ്യാറാ ….പിന്നെ , നീ പറഞ്ഞ ഭീരു !. അതെ നിന്നോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ എന്നും ഒരു ഭീരു തന്നെയായിരുന്നെടീ .അതിനു കാരണം , എനിക്ക് നീയെന്നും…എൻറെ ചുറ്റുവട്ടത്തെ പൂന്തോപ്പിൽ ഒരിക്കലും വാടാതെ , കൊഴിയാതെ , പരിമളം പടർത്തി നിൽക്കുന്ന ഒരു വലിയ വസന്തപുഷ്പം ആയിരുന്നു . ആ അനാഘറാത കുസുമത്തെ തെല്ലും നോവിക്കാതെ , ഒരു ഇതൾ പോലും നഷ്‌ടപ്പെടുത്താതെ , മുറിപ്പെടുത്താതെ……..ശ്രദ്ധയോടെ അടർത്തിയെടുത്തു എന്റെ മനസ്സിൻറെ വിഗ്രഹത്തിൽ ചാർത്താൻ വേണ്ടി മാത്രം ആയിരുന്നു നിനക്ക് മുന്നിൽ മാത്രം ഞാനെന്നും ഒരു ഭീരുവായി ജീവിച്ചു പോന്നത് !. നിന്റെ സ്മിത ആന്റിക്കും നിനക്കും തന്ന വാക്കുകൾ !……നീ ഓർക്കുന്നോ ….അതാണ് എന്നെ ഇത്രക്കും ഭീരു ആക്കിയത് . ക്ഷമിക്കെടീ !.””
”” നിൻറെ കളങ്കമില്ലാത്ത പ്രണയത്തിനു മുൻപിൽ ആ വാക്കുകൾക്ക് മാറ്റം വരുത്താമായിരുന്നു . പക്ഷെ നിൻറെ ആത്മാർഥത , നിഷ്‌ഠ , ആദർശം ….എല്ലാത്തിനെയും ഞാൻ നിന്നെപ്പോലെ വിലമതിക്കുന്നു . സാരമില്ല, നമുക്ക് ഫൈറ്റ് ചെയ്യാം !…ഇല്ലേൽ എല്ലാം ഉപേക്ഷിച്ചു ഇറങ്ങിവന്ന് നമുക്ക് ഒരുമിച്ചു ജീവിക്കാം !. അത്രക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ഇല്ലാത്തൊരു നിമിഷം എനിക്കിനി ചിന്തിക്കാനേ പറ്റില്ല !. ””
വീണ്ടും നിറഞ്ഞൊഴുകിയ സ്നേഹത്തിൻറെ കണ്ണീർകടലോടെ …അവൾ അവനെ അമർത്തി പുണർന്ന് …വിതുമ്പലോടെ , മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി . ലീനയുടെ വാക്കുകളിലെ സ്നേഹപെരുമഴയിൽ നനഞ്ഞു കുളിച്ചു …നിറമിഴികളോടെ ഈറനണിഞ്ഞു നിന്ന അഭിയും അനുരാഗ വിവശനായി …അവളെ ഒന്നാകെ ആലിംഗനം ചെയ്‌തു , ചുടുചുംബനങ്ങൾ കൈമാറി .