അത് , ആ ഉദ്ദേശവും കൂടി വച്ചാണ് പറയാനായി ഞാൻ ഇങ്ങോട്ടേക്ക് വന്നത് !. അത് ഞാൻ പറയാം , അത് കേട്ടിട്ട് ….എൻറെ ഉദ്ദേശം എതതരത്തിൽ ഉള്ളതാണെന്ന് നീ വിധി എഴുതൂ . എൻറെ ജീവിതത്തിൻറെ ബാല്യകാലങ്ങളിൽ തുടങ്ങി …ഇതുവരെയും ആരോടും പറയാതെ ഹൃദയത്തിൽ ഞാൻ ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾ !. ഇനിയെങ്കിലും നിന്നോട് അത് ഞാൻ പറഞ്ഞില്ലെങ്കിൽ….ഒരുപക്ഷെ ഞാൻ ഹൃദയം പൊട്ടി മരിച്ചുപോയെക്കും !. പക്ഷെ അതിനുമുൻപ് നിന്നിൽ നിന്നൊരു സത്യം എനിക്ക് ഇങ്ങോട്ടും അറിയണം !. ””
”” പറയാം….തീർച്ചയായും …നീ ചോദിക്ക് !…””
””നിൻറെ ചില പേഴ്സണൽ പ്രോബ്ലെംസ് മൂലം പഠനം നിർത്തി …വീട്ടിൽ തുടർന്ന നീ , സ്മിതട്ടീച്ചറുടെ നിരന്തര നിർബന്ധങ്ങൾക്ക് വഴങ്ങി …ഈ ക്യാമ്പസ്സിലേക്ക് ഡ്രാൻസ്ഫെർ വാങ്ങി വന്നത് , ട്ടീച്ചർക്ക് കീഴിൽ ഇംഗ്ളീഷ് മെയിനിൽ ചേരാൻ വേണ്ടി ആയിരുന്നു . ബട്ട് , ഇവിടെ വന്നശേഷം…നീ ട്ടീച്ചറെ ഞെട്ടിച്ചു …പെട്ടെന്ന് എക്കണോമിക്സ് ലേക്ക് ഷിഫ്റ്റ് ആയതു എന്തുകൊണ്ടായിരുന്നു ?. മാമിനോടും എന്നോടും നീ സബ്ജെക്റ്റ് ഇഷ്ടപ്പെട്ടിട്ടാണെന്ന് പറഞ്ഞു . എന്നാൽ മാമിനത് വേഗം മനസ്സിലാവുകയും…എന്നോടത് അവർ പറയുകയും ചെയ്തിരുന്നു . ””
”” എന്ത് പറഞ്ഞു ആന്റി ?….”’
‘ ”” അത് നിൻറെ ഉത്തരത്തിനു ശേഷം പറയാം . ചോദ്യം ഇതാണ് !…ഞങ്ങൾ രണ്ടാളും അത് മനസ്സിലാക്കും എന്ന് നിനക്കറിയാം ആയിരുന്നിട്ടും….എന്തിനായിരുന്നു വെറുതെ ഒരു നുണ രണ്ടാളോടും ?…..എന്തായിരുന്നു ആ മനംമാറ്റ കാരണം …പറയു ?…..””
”” ഇനിയും …എന്നെകൊണ്ട് അതൊക്കെ പറയിക്കണം എന്ന് എന്താ നിനക്കിത്ര നിർബന്ധം !. ഇത്രയൊക്കെ പറയുമ്പോൾ നിനക്കത് ഊഹിച്ചുകൂടെ ?….ഇനി , എന്നെകൊണ്ട് നിനക്കതു പറയിക്കണം എന്ന വാശി ആണെങ്കിൽ ഞാൻ പറയാം. നീ ഊഹിച്ചത് ശരിതന്നെ !, നീ ഉണ്ടായതുകൊണ്ട് മാത്രമാ ഞാനങ്ങോട്ടേക്ക് മനസ്സ് മാറി വന്നത് !. കള്ളതിരുമാലി…പോരേ ഇപ്പോൾ തൃപ്തിയായോ ?….””
”” എന്നെക്കണ്ട് ഇങ്ങോട്ട് വരാൻ നിന്നെ പ്രേരിപ്പിച്ചത്…എന്നോടുള്ള ഇഷ്ടമോ ?…അതോ അന്നേ നിനക്ക് എന്നോട് വല്ല സ്നേഹവും ഉണ്ടായിരുന്നിട്ട് ആണോ ?…””
”” സ്നേഹം !….അതെനിക്ക് പറയാൻ ആവില്ല , നീ വിചാരിക്കുന്ന സ്നേഹം എനിക്കന്ന് ഉള്ളിൽ ഉണ്ടോ?… എന്ന് !. പക്ഷെ ഇഷ്ടം !…. വെറും ഇഷ്ട്ടമല്ല , നല്ല ഇഷ്ടം തോന്നിയിരുന്നു എനിക്കന്ന് നിന്നോട്… ഉറപ്പ് !. അതുതന്നായിരുന്നു ആ ഷിഫ്റ്റിങ്ങിനു എന്നെ നിർബന്ധിപ്പിച്ചതും ….””