ഈ ഒരു കാലയളവിലൂടെ അവൾ അവനെ അത്രയ്ക്ക് ഇഷ്‌ടപ്പെട്ടിരുന്നു . അതിനു പുറമെ ഈ ഒരു യാത്രയിൽ അഭി , തന്നോട് പുലർത്തിയ സ്നേഹവും…കാരുണ്യവും…ഇഷ്‌ടവും ഒക്കെ തിരിച്ചറിഞ്ഞു ….അവളും ഉള്ളിനുള്ളിൽ അവനെ വല്ലാതെ , ഇഷ്‌ടപ്പെടുകയും…സ്വന്തമാക്കാൻ ആഗ്രഹിക്കുകയും വരെചെയ്‌തിരുന്നു .
…
അഭി ….തൻറെ ഉയർന്നുവന്ന ദൗർബല്യങ്ങൾ…തുടച്ചു നീക്കി , അലീനയുടെ ശരീരങ്ങൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് പരിശോദിച്ചു അവസാനിപ്പിച്ചു അസുഖം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് അന്വേഷിച്ചു …
”” കാലത്തെ റ്റാബ്‌ലെറ്റ്സ് ഒക്കെ കഴിച്ചോ കുട്ടീ ?…..”” ”” ഇല്ലല്ലോ കുട്ടീ….””
””ഫുഡ് ശാപ്പിട്ടോ ?….”” ”” അഞ്ചു നിമിതം മുന്നാടി ശാപ്പിട്ടിരിക്കെ…..””
””എന്നാൽ ഈ റ്റാബ്ല്‌ലെറ്റ് വേഗം തന്നെ ശാപ്പിട് എൻറെ മോളൂട്ടി , തങ്കച്ചീ ….””
മേശപ്പുറത്തു നിന്നും അവൻ ഏൽപ്പിച്ചു നൽകിയിരുന്ന റ്റാബ്ലറ്റും ഫ്‌ളാസ്‌ക്കിൽ നിന്ന് ചൂട് വെള്ളവും അവൻ പകർന്ന് എടുത്ത് അവളെക്കൊണ്ട് അഭി മെഡിസിൻസ് കഴിപ്പിച്ചു . ഗുളിക വാങ്ങി വിഴുങ്ങി…വെള്ളവും കുടിച്ചു …ഗ്ളാസ് താഴെ വെച്ച് അവൾ ചോദിച്ചു .
”” നിൻറെ ഈ സ്നേഹത്തോടെ ഉള്ള വിളിയും , പരിചരണവും ….ദേഹം മുഴുവൻ എൻറെ ഛർദ്ദിൽ വീണിട്ടും , അതൊന്നും കാര്യമാക്കാതെ , എവിടുന്നൊക്കെയോ മെഡിസിൻസ് കളക്റ്റ് ചെയ്തു തന്നുകൊണ്ടുള്ള രോഗ ശാന്തി ശുസ്രൂക്ഷയും , പിന്നെ , കൂട്ടുകാർക്കൊപ്പം വന്ന സ്‌ഥലം ചുറ്റി കറങ്ങി കാണാൻ പോകാതെ…ദാ ഇവിടെ വന്നു എനിക്ക് കൂട്ടിരുപ്പും !. സത്യം പറയെടാ …നീ ആരാടാ എനിക്ക് ?…അതോ നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ ?…പറയെടാ മോനേ ….? ””
”” സംശയം ഉണ്ടോ?… നിൻറെ ഫ്രണ്ട് !…അല്ലാതെ എന്തുവാ , നിനക്കത് ഇതുവരെ അറിയില്ലായിരുന്നോ ?….””
”” വെറും ഫ്രണ്ട് മാത്രമാണോ ?….അതോ എന്തെങ്കിലും ദുരുദ്ദേശം അതിൽ ഇല്ലേ ?….സത്യം പറയെടാ ?….
”” എനിക്ക് ഇങ്ങോട്ട് വരുന്നതിനു മുൻപ് ഒരു നൂറ്റിയൊന്ന് ഉമ്മയുടെയും മറ്റും വാഗ്‌ദാനം തന്നിരുന്നു . അത് പാലിക്കാതിരിക്കാൻ ആണോ ഇപ്പോളീ ചോദ്യം ചെയ്യൽ ?….””
”” അത് തരാം…മറന്നിട്ടില്ല !…അതിനു വേണ്ടിത്തന്നെ ആടാ ഈ ചോദ്യം….””
”” നീ ചോദിച്ചത് ശരിയാ …..എനിക്ക് സത്യത്തിൽ ഉദ്ദേശമുണ്ട് . പക്ഷെ അത് വെറും ദുരുദ്ദേശം അല്ല . സത്യത്തിൻറെ സ്നേഹത്തിൻറെ വഴിയിലുള്ള നല്ല ഉദ്ദേശം !. ഒരുപക്ഷെ നീ തീരെ ആലോചിക്കുകയോ , ആഗ്രഹിക്കുകയോ ചെയ്യാത്ത നീതിപൂർണ്ണമായ നല്ല ഉദ്ദേശം !. നിന്നോട് തുറന്ന് പറയാനുണ്ടെന്ന് ഞാൻ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ….