തൊട്ടരികിൽ ഇരുന്ന അഭിയുടെ മേലേക്ക് ആയിരുന്നു . പിന്നെ , അവൻ കവർ വാങ്ങി നൽകി , അവളെ അതിനുള്ളിലേക്ക് ഛർദ്ദിപ്പിച്ചു. അതിനുശേഷം , അഭി അവളെ സ്വന്തം മടിയിൽ കിടത്തി തലോടി….ആശ്വാസം നൽകി . പതിയെ …അവൾ അവൻറെ മടിയിലെ തൽപ്പം ആലംബം ആക്കി , ആ സ്വർഗ്ഗീയതയിൽ ചാഞ്ഞു ലയിച്ചു കിടന്നുറങ്ങി….ഊട്ടി എത്തുവോളം .
ഊട്ടിയിൽ എത്തിക്കഴിഞ്ഞു….അഭി , അവർക്കായി ബുക്ക് ചെയ്‌തിരുന്ന വലിയ ഹോട്ടലിലെ ലോബിയിലേയ്ക്ക് അലീനയുമായി പോയി . അവിടുന്ന് , അലീനക്ക് അലോട്ട് ആയി കിട്ടിയ റൂമിലേക്ക് അവളെയും കൊണ്ട് ചെന്നു .കൂടെ അവരുടെ രണ്ട് ട്ടീച്ചേഴ്‌സും ഉണ്ടായിരുന്നു. മൂന്ന് പേർക്ക് വീതം ആയിരുന്നു അവിടെ റൂം അനുവദിച്ചു നൽകിയിരുന്നത് . ഊട്ടിയിലെ അസഹ്യമായ തണുപ്പും …യാത്രയിൽ അനുഭവപ്പെട്ട അസ്വാരസ്യവും എല്ലാം കൂടി അലീനയെ നന്നായി തളർത്തിയിരുന്നു . അവൻ അവളെ ബെഡിൽ, കമ്പിളിയിൽ പുതപ്പിച്ചു കിടത്തിയിട്ട്….അവൻ കയ്യിൽ കരുതിയിരുന്ന, അവൾക്കുവേണ്ടുന്ന മെഡിസിൻസ് എല്ലാം എടുത്തു കൊടുത്തു അവളെക്കൊണ്ട് കഴിപ്പിച്ചു . അതിനുശേഷം പിറ്റേ ദിവസത്തേക്കുള്ള റ്റാബ്ല്‌ലെറ്റ് കൂടി ട്ടീച്ചേഴ്‌സിനെ ഏല്പിച്ചിട്ടായിരുന്നു…. ലീന ഒഴിച്ച ഛർദ്ദിൽ സ്വന്തം ശരീരത്തിൽ നിന്നും കഴുകികളഞ്ഞു ശുദ്ധിയാക്കാൻ ആയുള്ള … അവൻറെ മടക്കം പോലും .
ഊട്ടിയിലെ , അതിമനോഹരമായൊരു പ്രഭാതം !. അവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ , ഹോട്ടൽ ലേക്ക് വ്യൂ വിൽ ആയിരുന്നു….കോളേജ് ട്ടീമിനായി റൂം ബുക്ക് ചെയ്തിരുന്നത് . അവിടുത്തെ രണ്ടാമത്തെ നിലയിൽ…..നൂറ്റി പതിനാറാം നമ്പർ റൂം !…അവിടായിരുന്നു അഭിക്ക് കിട്ടിയത്…മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം . അലീനക്കും , മറ്റ് ശാരീരിക ക്ഷമത കുറവുണ്ടായിരുന്ന ചിലർക്കും…. താഴെ ഗ്രൗണ്ട് ഫ്ലോറിൽ റൂം കൊടുത്തു . മഞ്ഞുമൂടി , തണുപ്പാർന്നു നിന്ന സുന്ദരമായ ഊട്ടിയിലെ അലസമായ പുലരിയിലേക്ക് എടുത്തുചാടാൻ എല്ലാവരും ഒന്ന് അമാന്തിച്ചു . നേരം നന്നേ പുലർന്ന് …വെട്ടം വീണു , വെയിൽനാളം മഞ്ഞിൽ ചായം പൂശാൻ തുടങ്ങിയപ്പോൾ…പലരും കിടക്ക വിട്ടെണീറ്റ് , പുറത്തേക്കിറങ്ങാനുള്ള ദിനചര്യകളിലേക്ക് നീങ്ങി . തലേദിവസത്തെ നീണ്ട യാത്രയുടെ ആലസ്യവും …തണുപ്പിൽ മുങ്ങിയ സുഖനിദ്രയുടെ കുളിരും , അഭിയേയും കിടക്കവിട്ട് എഴുന്നേൽക്കാൻ മടി തോന്നിപ്പിച്ചു .
കൂട്ടുകാർ, റെഡിയായി വന്ന് തട്ടി വിളിച്ചപ്പോഴും….എഴുന്നേൽക്കാൻ കൂട്ടാക്കാതെ , ”” ഞാൻ കുറച്ചുകൂടി ഒന്നുറങ്ങട്ടെ….എന്നിട്ടിറങ്ങാം …നിങ്ങൾ വിട്ടോ ….”” എന്ന് പറഞ്ഞു അവൻ അവരെ യാത്രയാക്കി . അങ്ങനെ പറയുവാൻ അവനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു . പ്രധാനമായി …അലീനയെ പോയി നോക്കി അവൾ കൂടി വരുവാൻ തയ്യാറായാലേ ….