പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

അവൾ സ്വന്തം പിതാവിനെ പോലെ കണ്ട് ബഹുമാനിച്ചിരുന്ന അവിടുത്തെ ഒരു പ്രധാന അധ്യാപകനിൽ നിന്നും വളരെ വേദനാജനകമായ ഒരു അനുഭവം …ഒരു മാനഭംഗ ശ്രമം ….അലീനക്ക് നേരിടേണ്ടി വന്നത് !.

ഒരു വെറും ശ്രമം മാത്രമായി അത് അവസാനിച്ചു എങ്കിലും …അതോടെ എൻറെ ലീനമോൾ ആകെ തകർന്നു പോയി !. കോളേജിലേക്ക് പോകാൻതന്നെ പിന്നെ അവൾക്ക് ഭയമായി . പാതി വഴിയിൽ പഠനം ഉപേക്ഷിച്ചവൾ വീട്ടിൽ ഇരുപ്പായി . പഠനം പോയത് മാത്രമല്ല, ക്യാംപസ് വെറുത്തു കൊണ്ടുള്ള…..പിൻവാങ്ങൽ , വീടിനുള്ളിലെ ഏകാന്തത !…കാലുഷികമായ് മാറിയ ചിന്താനിരകൾ ഒക്കെ അവളുടെ മാനസികനിലയെ നന്നായി ബാധിക്കും എന്നെനിക്കു തോന്നി . ഒടുവിൽ …ഞാൻ ഇടപെട്ട് , അവളെ നിർബന്ധിച്ചു മനം മാറ്റി. അങ്ങനാണ് എൻറെ ചിറകിൻ കീഴിൽ അവൾ പഠിച്ചു വളർന്നു കൊള്ളട്ടെ എന്ന് കരുതി ഇവിടേയ്ക്ക് കൊണ്ടുവന്നു…ഇംഗ്ളീഷ് മെയിനിൽ തന്നെ ചേർത്ത് !. എന്നാൽ…പെട്ടെന്ന് ഒരു ദിവസം എനിക്ക് ഇംഗ്ളീഷ് വേണ്ടാ , എക്കണോമിക്‌സ് മതി എന്ന് പറഞ്ഞു വാശിപിടിച്ചു …എന്നെകൊണ്ട് സബ്ജെക്റ്റ് ചെയ്ഞ്ച് ചെയ്യിച്ചു നിൻറെ ക്ലാസ്സിൽ അവൾ ഷിഫ്റ്റായി വന്നു. പിന്നീട് ഞാൻ പെട്ടെന്നുള്ള വിഷയമാറ്റത്തെ കുറിച്ച് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് അവൾ …ഇവിടെ നീ ഉണ്ടെന്നും നിനക്കൊപ്പം പഠിച്ചാൽ മതി എന്നും പറയുന്നത് .

അതുകൂടാതെ …നിന്നെക്കുറിച്ചു പറയുമ്പോൾ ഒക്കെ ,,അവളിൽ” നൂറു നാവാ”ണ് ഞാൻ കണ്ടത് . അതോടെ എനിയ്ക്കൊരു കാര്യം പൂർണ്ണ ബോധ്യമായി !….നിന്നെ അവൾക്ക് വല്ലാതെ ഇഷ്‌ടമാണ് .അത് വെറും സൗഹൃദത്തിൽ മാത്രം ഊന്നിയുള്ളതാണോ , അതോ നിന്നോടവൾക്ക് അതിൽകവിഞ്ഞ വല്ല പ്രേമചിന്തയും ഉണ്ടോ എന്നൊന്നും എനിയ്ക്കറിയില്ല . നിന്നോട് അളവിൽക്കവിഞ്ഞ ഇഷ്‌ടമുണ്ട് ….അത് മാത്രം ഉറപ്പുണ്ട് !. എന്ത് ഇഷ്‌ടമായാലും….അവളോടൊപ്പം ….നിങ്ങളോടൊപ്പം എന്നും ഞാൻ ഉണ്ടാവും !. പക്ഷെ അവളുടെ ഏതുതരം ഇഷ്‌ടമായാലും ….അത് അംഗീകരിച്ചു , ഇനിയെങ്കിലും അവളുടെ കണ്ണ് നനയാൻ ഇടവരുത്താതെ , നിങ്ങളുടെ പഠനകാലം തീരുന്നവരെ എങ്കിലും മോൻ സൗഹാർദ്ദമായി മുന്നോട്ടു പോകണം . മാത്രമല്ല, ഇനി നിങ്ങൾ തമ്മിൽ ഒരു ..വഴക്കും ..പിണക്കവും ഉണ്ടാവുകയും അരുത് !. അത് മോൻ ടീച്ചർക്ക് വാക്ക് തരണം . കാരണം , ഇതൊന്നും അവൾക്ക് ഒരുപക്ഷേ താങ്ങാൻ കഴിഞ്ഞെന്നു വരികേല .ഇപ്പോൾത്തന്നെ മോൻറെ ഭാഗത്തുനിന്ന് അങ്ങനൊരു നീക്കം ഉണ്ടായതിലും ….തിരിച്ചവൾക്ക് സമനിലതെറ്റി , മോശമായി റെസ്പോണ്ട് ചെയ്യേണ്ടി വന്നതിലും അവൾക്ക് നല്ല വിഷമവും കുറ്റബോധവുമുണ്ട് . അതെല്ലാം ക്ഷമിച്ചു മോനെ പഴയതു പോലെ തിരിച്ചു സ്വീകരിക്കാൻ അവൾ, പാവം തന്നെയാ…. എനിയ്ക്ക് ” ഈ റോൾ ” മുഴുവൻ തന്നതും. ഇനി മോനോടൊന്നും പറയേണ്ടല്ലോ ?….ആ പാവം ഇവിടെ എവിടെങ്കിലും കാണും …എൻറെ വിളിയും പ്രതീക്ഷിച്ചു . ഞാനവളെ വിളിക്കാം ..മോനവളോട് തർക്കത്തിനൊന്നും പോകാതെ , അനുരജ്ഞനം ആവണം കേട്ടല്ലോ ?…ശരി !. “”

Leave a Reply

Your email address will not be published. Required fields are marked *