ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു സ്മിതമാം അഭിയുടെ ചില സംശയങ്ങൾക്ക് മറുപടി കൊടുത്തു നിൽക്കു കയായിരുന്നു . ആന്റിയോട് എന്തോ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ ലീനയും കാത്തു നിൽപ്പുണ്ട് . മറ്റു കുട്ടികളെല്ലാം ക്ലാസ്സ് വിട്ടു പോയിരുന്നു . സംശയ നിവാരണങ്ങൾക്ക് ശേഷം അവർ ലീനയോട് ചോദിച്ചു .
””അലീന മോൾക്കെന്താ ജിത്തിനെ ബ്രദറായി അക്സെപ്റ്റ് ചെയ്യാൻ വലിയ വിമുഖത പോലെ , അങ്ങനെ പരിചയപ്പെടുത്തിയത് ഇഷ്‍ടമായിട്ടില്ല എന്ന് തോന്നുന്നു !. എന്താ ?….””
””ആര് പറഞ്ഞാന്റീ അങ്ങനെ ?……”” ”” ജിത്തു തന്നെ !…അതിനുശേഷം നീ ഇവനോട് മിണ്ടാട്ടമില്ല എന്നു ഇവൻ പറഞ്ഞു .””
””ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല !… ഇവൻ ഭയങ്കര നുണയനാ…ഇവന് വെറുതെ തോന്നുന്നതാ അതൊക്കെ !… ””
””നീയാടീ കള്ളി, പെരുങ്കള്ളി ..എൻറെ അനുഭവം ആണെടീ ഞാൻ പറഞ്ഞത് !…..””
””ശരിയ്ക്ക് കള്ളൻ ഇവൻ തന്നെയാ ആന്റീ ….പേരും കള്ളൻ !…ഇവനാ എന്നോട് മിണ്ടാതെ നടക്കുന്നത് !….””
””ഓക്കേ .ഒക്കെ ….ഇനി ഇതിൻറെ പേരിൽ നിങ്ങൾ തല്ലു കൂടണ്ടാ , നിങ്ങൾ കളിക്കൂട്ടുകാരും നാട്ടുകാരും ഒക്കെയെല്ലേ ?….ശരിയ്ക്കും ഒരേ ചോരപോലെ ബ്രദർ -സിസ്റ്റർ ആയി മുന്നോട്ട് പോകേണ്ടവർ !. എന്നിട്ടാണോ ഇങ്ങനെ ?….പോട്ടെ , ഇനിയും നല്ല ഫ്രണ്ട്സായി വഴക്കൊന്നും കൂടാതെ തുടരൂ ….”” ഇത്രയും പറഞ്ഞു …അലീനയോട് പേഴ്‌സണലായി എന്തോ മാറ്റി നിർത്തി സംസാരിച്ചു അവർ പിരിഞ്ഞു .
അതുകഴിഞ്ഞു , അലീന അഭിയെ നോക്കി കണ്ണുരുട്ടി !, തമാശയായി കൊഞ്ഞനം കാണിച്ചു കളിയാക്കി ചിരിച്ചു . അവനും തമാശ കലർത്തി….ഗൗരവം പോലെ ചോദിച്ചു ….
””എന്താടീ പേടിപ്പിയ്ക്കുന്നേ ?….””
””എടീ ന്നൊക്കെ ….ആന്റീടെ മുന്നിൽവെച്ചും വിളിയ്ക്കുന്ന കണ്ടല്ലോ ?…എടീ , പോടീ ന്നൊക്കെ വിളിക്കുവാൻ ഉള്ള അധികാരം ഒക്കെ ആയോ സാറിനു ? ””
”” അത് ആന്റി നിന്നെ എന്തും വിളിക്കാനുള്ള സ്വാതന്ത്ര്യവും ….സംരക്ഷിക്കുവാനുള്ള അധികാരവും ഒക്കെ എനിയ്ക്ക് വിട്ടു തന്നത് നിനക്കറിയില്ലേ ?””
”” നീ വിളിച്ചോ !….തിരിച്ചു ഞാൻ നിന്നെയും…എടാ …പോടാ …പോക്രീ , മാക്രീ …എനിയ്ക്ക് തോന്നുന്നതെല്ലാം ഞാനും വിളിക്കും !. ””