””യാള് പക്ഷെ ഒരുപാട് ഒരുപാട് സുന്ദരനായി !. പഴയ എല്ലും തോലും ഒക്കെ പോയി , കുറേക്കൂടി വെളുത്തു തുടുത്തു !. നല്ലൊരു ആൺചെറുക്കനായി !….തന്നെ പെട്ടെന്ന് കണ്ടപ്പോൾ മനസ്സലായില്ല !….””
””തന്നെ പക്ഷെ ഒറ്റനോട്ടത്തിൽ മനസ്സിലായി !…ഇവിടെ തീരെ പ്രതീക്ഷിച്ചില്ലെങ്കിലും !…..””
””പ്രതീക്ഷിക്കാത്തത് അല്ലേ അഭീ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത് ?…..,പിന്നേ എന്തൊക്കെയാ തൻറെ വിശേഷങ്ങൾ ?….””
””സുഖം തന്നെ അലീന !. ഇവിടെ എന്താ , പഠിക്കാൻ വന്നതാണോ ?….””
””പിന്നല്ലാതെ , എന്തിനാടോ ക്യാമ്പസ്സിൽ ഒരു വരവ് !.തൻറെ ക്ലാസിൽ തന്നെ !…എക്കണോമിക്സ് മെയിൻ .””
””അതെയോ ?….” ഉള്ളിൽ ഉറഞ്ഞുകൂടിയ സന്തോഷക്കടൽ മറച്ചു പിടിച്ചു , അഭി തുടർന്നു …..””ഞാൻ എക്കണോമിക്സ് ആണെന്ന് താൻ എങ്ങനെ അറിഞ്ഞു ?…..””
””ഓ , അതിനാണോ പ്രയാസം !…താൻ ഇപ്പോൾ ഇവിടുത്തെ ഹീറോ അല്ലേ ?…പുലി !. തന്നെ ഇവിടുത്തെ പെൺപിള്ളേർ എല്ലാം അറിയില്ലേ ?…അവര് പറഞ്ഞു !. ””
”ഓ …ഞാനിവിടുത്തെ പുലിയും ഹീറോയും ഒന്നുമല്ല , വെറും പൂച്ച !, അടങ്ങി ഒരു മൂലയിൽ കിടന്നു പോകുന്നു, ഹീറോക്കൊക്കെ വേറെ ആണുങ്ങൾ ഉണ്ട് !, ””
””’ ഉം …ഉം …എനിയ്ക്ക് തന്നെ അറിയില്ലെടോ …ഒന്നുമില്ലേലും ഞാൻ തൻറെ നാട്ടുകാരി അല്ലെടോ ?….പക്ഷെ ഞാൻ നോക്കുന്നത് , പഴയ ആ എല്ലൂഞ്ചി മണകൊണാഞ്ചൻ ചെക്കൻ എങ്ങനെയാ ഇത്ര വലിയ കവിയും കലാകാരനും ഒക്കെ ആയതെന്നാ ?…..ഇവിടെ തനിക്ക് നിറയെ ഫാൻ ആണല്ലോ ?…””
””ഹ ഹ ഹ …അതൊന്നും ഇല്ലെടോ , അതൊക്കെ തന്നെ പറ്റിക്കാൻ വെറുതെ ആരോ …..ആട്ടെ , താന്നിന്ന് ക്ളാസ്സിലേക്കുണ്ടോ ?……”” നടന്നു നീങ്ങാൻ തുടങ്ങിയ അലീനക്കൊപ്പം നടന്നു …അഭി ചോദിച്ചു .
””ഉം ….താൻ അങ്ങോട്ടേക്കല്ലേ ?…വാ ക്ലാസ്സ് തുടങ്ങാറായി എന്ന് തോന്നുന്നു …നമുക്ക് പോകാം .ബാക്കിയൊക്കെ ക്ലാസ്സ് കഴിഞ്ഞിട്ട് എന്താ ?…””
”ആ എന്തായാലും നന്നായി !, ക്ലാസ്സിലെ നീണ്ട ബോറടിയിൽ നിന്നും ഒന്നുമില്ലെങ്കിലും ഒരു കൂട്ടായല്ലോ ?…””
അപ്പോൾ അവർക്കരികിലേക്ക് വന്നുചേർന്ന ശാലിനി അതുകേട്ട് പറഞ്ഞു ”” അങ്ങനെ നീ അവളെ നിൻറെ പ്രൈവറ്റ് പ്രോപ്പർട്ടി ഒന്നുമാകാൻ നോക്കണ്ടാ …ചോദിക്കാനും പറയാനുമൊക്കെ ശരിക്ക് ആളുണ്ടിവൾക്ക് ഇവിടെ !. ””’
””ആര് ?….നീ ആണോ ?….””എന്നിട്ട് അലീനയെ നോക്കിയ അഭിയോട് പുഞ്ചിരിച്ചു ചമ്മലോടെ അലീന “” സ്മിതാ ആന്റി “””