താൻ അവളോട് തുറന്ന് പറയാൻ ശ്രമിക്കാതിരുന്നത് . കാരണം , താൻ അന്നൊട്ടും ശ്രദ്ധിക്കത്തക്കതോ , പെൺകുട്ടികൾ ഇഷ്‌ടപ്പെടുവാൻ വേണ്ടുന്ന സൗന്ദര്യ ലക്ഷണങ്ങൾ ഉള്ളവനോ ആയിരുന്നില്ല. നന്നേ നീണ്ടു മെലിഞ്ഞു …ഒട്ടിയ കവിളും , നീളമില്ലാത്ത മുടിയും…ആകെ ഒരു വല്ലാത്ത രൂപം !. അതിനാൽ തന്നെ ഒരു പെണ്ണും തന്നോട് ആകർഷണം കാണിക്കയോ അടുപ്പം സ്‌ഥാപിക്കുകയോ ഉണ്ടായിട്ടില്ല ….ആ കാലയളവിൽ .
അലീന അന്നേ സൗന്ദര്യത്തിൽ… പെൺകുട്ടികളിലെ രാജ്ഞി ആയിരുന്നു . അവളോട് മിണ്ടാനും അടുപ്പം പുലർത്താനും ആൺപിള്ളേരുടെ തിരക്കോടു തിരക്ക് !. തൻറെ സ്വന്തം നാട്ടുകാരി !…ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾ !. ഇത് മാത്രമായിരുന്നു തനിയ്ക്ക് അവളിൽ ഉണ്ടായിരുന്ന ഒരേയൊരു മേൽക്കൈ . അതുകൊണ്ട് നാട്ടിടവഴികളിലോ പള്ളിപ്പറമ്പിലോ ഒക്കെ വച്ചൊന്ന് അറിയാതെ കണ്ടാൽ ….ഒരു പരിചിതഭാവ പുഞ്ചിരി !. അതിനപ്പുറം സ്‌കൂളിലൊന്നും വച്ച് അവൾക്ക് തന്നെ ശ്രദ്ധിക്കാനേ സമയം ഉണ്ടായിരുന്നില്ല . എങ്കിലും പ്രതീക്ഷയോടെ , ഇഷ്‌ടത്തോടെ , ആരാധനയോടെ…എന്നും താൻ അവൾക്കൊപ്പം ഉണ്ടായിരുന്നു .സ്‌കൂൾ വർഷത്തോടെ തനിയ്ക്ക് എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടു എന്ന് തോന്നിയെങ്കിലും ….മനസ്സിൽ നിന്നൊരിയ്ക്കലും കുടിയിറക്കാൻ , കഴിയാതെ നോവിൻറെ നെരിപ്പോടുമായി ജീവിതം തള്ളിനീക്കി ജീവിക്കുന്ന തൻറെ മുൻപിൽ ഇതാ ….അതിജീവനത്തിൻറെ പുതിയ പാത വെട്ടിത്തുറന്ന് ….ആ മാണിക്യം !…തൻറെ മാലാഖ !….കണ്മുന്നിൽ . ഈ കണ്ടുമുട്ടൽ …ഈ വിധിവൈപര്യം ,ഈ നിയോഗം ….തൻറെ നിധിയാണ് !…തൻറെ മാത്രം !. ഇനിയെങ്കിലും കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കാതെ , അവളോട് എല്ലാം തുറന്നു പറഞ്ഞു …തൻറെ മോഹഭംഗങ്ങൾക്ക് അറുതി കൊടുക്കണം . ശുഭോദർഹ തീരുമാനങ്ങളോടെ അലീനയ്ക്കുവേണ്ടി ,അവൾ വരുന്ന വഴിയിൽ ….മനസ്സിലെ പരിമളപുഷ്പങ്ങൾ വാരിവിരിച്ചവൻ കണ്ണുതുറന്ന് കാത്തുനിന്നു !.
ഒട്ടും വൈകിയില്ല !….പോയപോലെ…എന്നാൽ ഏകയായി, അന്നനടയിൽ….അവൾ അലീന , മെല്ലെ തിരികെ വരുന്നു . പൂർണ്ണ മന്ദഹാസത്തോടെ ….അഭിക്കു മുന്നിലെത്തി അലീന നിന്നു . അവളുടെ കാതിൽ അപ്പോഴും നിർത്താതെ ആടിക്കൊണ്ടിരുന്ന മഴത്തുള്ളികമ്മൽ അവൻ ശ്രദ്ധിച്ചു . അവളുടെ അഴക് ആകെയും !….ഒന്നിനും ഒരു കുറവും വന്നിട്ടില്ല . ആ പുഞ്ചിരി പോലും ….എല്ലാം കൂടിയിട്ടെങ്കിലേ ഉള്ളൂ !. ഇപ്പോഴും മനസ്സിനെ മഥിക്കുന്ന എന്തൊരു ചേലാണ് അവൾക്ക് .എങ്കിലും അതിൽ അഹങ്കരിക്കുന്ന ഒരു പ്രകൃതം ഒരിക്കലും അവളിൽ കണ്ടിട്ടില്ല . ഇപ്പോഴും അതേ …നിറകുടം തുളുമ്പില്ല എന്ന് പറയുന്നപോലെ…അവളുടെ സ്വഭാവത്തിനും സ്വരൂപത്തിനും…ഒപ്പം കലാലയത്തിൻറെ അന്തസ്സിനും യോജിക്കുന്ന ശരീരം മറയുന്ന നാടൻ വേഷത്തിലുള്ള ചുരിദാർ , അവൾക്ക് നന്നായി ഇണങ്ങി…അവളുടെ ദേഹവടിവിൽ പറ്റിച്ചേർന്നു കിടന്നിരുന്നു . അഭിയുടെ ആ സൗന്ദര്യ ആസ്വാദനത്തിൻറെ തോത് മനസ്സിലാക്കി….മൃദുസ്മിതം നിലനിർത്തി , അവൾ തുടക്കമിട്ടു .
””എന്തുവാ അഭീ ഇങ്ങനെ നോക്കുന്നത് !….അറിയുമോ യാൾ എന്നെ ?….””
”തൻറെ ഈ സൗന്ദര്യം നോക്കി നിന്നതാ …താനിപ്പോൾ പഴയതിലും സുന്ദരിയായി !. പക്ഷെ ബാക്കിയെല്ലാം പഴയപടി തന്നെ !. ””