ബ്രായും അടിപ്പാവാടയും മാത്രം ധരിച്ച് ബ്ലൗസ് പോലും ധരിക്കാൻ സമയം കിട്ടാതെ അഴിച്ചിട്ട സാരി കൊണ്ട് മുൻ ഭാഗം മറച്ചു നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നിട്ടു കൂടി ഞാൻ അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു.
“താൻ അവിടെ എന്തെടുക്കുകയായിരുന്നു ഇവിടെ നടന്നതൊക്കെ മൊബൈലിൽ പിടിക്കുകയായിരുന്നു അല്ലേ…”
കോപം കൊണ്ട് വിറച്ച നിന്നിരുന്ന എന്നെ നോക്കി ചുവന്ന നിറത്തിലുള്ള ഈരേഴ തോർത്ത് ഒന്നു മുറുക്കി ഉടുത്ത് ഒരു പുഞ്ചിരിയോടെ മുരളി പറഞ്ഞു ,
“എൻറെ ഈ പഴയ മൊബൈലും കൊണ്ട് ഈ മണ്ണെണ്ണവിളക്ക് വെട്ടത്തിൽ എന്തെടുക്കാൻ ആണ് .. പിന്നെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി ഒന്ന് പകർത്തി അത്രേയുള്ളൂ ”
“അങ്ങനെ കാണുന്നതൊക്കെ പകർത്തേണ്ട കാര്യം തനിക്കെന്താണ്”
ഉള്ളിലെ ദേഷ്യവും അപമാനഭാരവും നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർന്നു.
“എടി കൊച്ചേ നീ ഒരുപാട് നിന്ന് തിളയ്ക്കരുത്… നീ ഇപ്പോൾ നിന്ന് കുരയ്ക്കുന്ന സ്ഥലം ഉൾപ്പെടെ എൻറെതാണ് .. അതുകൊണ്ട് സൂക്ഷിച്ചും കണ്ടും സംസാരിക്കുക “
അയാളുടെ ഭാവത്തിലെയും സംസാരത്തിലെയും മാറ്റം കണ്ടിട്ട് എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല.
രംഗം വഷളാകുന്നത് കണ്ട് ബെഡ്ഷീറ്റ് മുറുക്കിയുടുത്ത് ജിജോ പറഞ്ഞു ,
“ചേട്ടാ കാണിച്ചത് പോക്രിത്തരമാണ് .. നിങ്ങൾക്കുള്ള സദ്യ അപ്പുറത്ത് ഉണ്ടല്ലോ പിന്നെ എന്റേത് കട്ട് തിന്നുവാൻ വരുന്നത് തെണ്ടി തരമാണ്”
അപമാനഭാരത്താൽ ആണോ അതോ ഒരു ഉറച്ച പുരുഷൻറെ ശബ്ദം കേട്ടത് കൊണ്ടാണോ എന്നറിയില്ല ഇപ്പോൾ മുരളിയുടെ തല കുനിഞ്ഞു നിൽക്കുകയാണ്.
“നിങ്ങള് വേഗം ഡ്രസ്സ് ചെയ്യൂ നമുക്ക് ഇവിടെ നിന്നും പോകാം …”
കോപത്താലും ഭയത്താലും വിറച്ചു നിന്നിരുന്ന എന്നെ നോക്കി ജിജോ പറഞ്ഞു.
മുറിയുടെ ഒരു മൂലയ്ക്ക് കിടന്നിരുന്ന അവൻറെ നരച്ച ജീൻസും ഷർട്ടും ജെട്ടിയും എടുത്തു ബെഡ്ഷീറ്റ് ധരിച്ചുകൊണ്ടുതന്നെ മുരളിയേയും കൂട്ടി ജിജോ മുറിക്ക് പുറത്തേക്ക് ഇറങ്ങി.