“നിന്നെ ബസ്സ്റ്റാൻഡിലേക്ക് വിടാമെടി , അതാകുമ്പോൾ ഏതെങ്കിലും രാത്രി ഫാസ്റ്റിൽ കയറി വീട് പിടിക്കാമല്ലോ ”
മുരളി പറഞ്ഞു.
“നിങ്ങള് എന്നെ ചിന്നക്കട റൗണ്ടിൽ ഇറക്കിയാൽ മതി .. നിങ്ങള് ഇന്ന് എനിക്ക് തന്ന സുഖം അത്ര
പോര .. റൗണ്ടിൽ നിന്നാൽ രാത്രി ഒരു മണിക്ക് ബാംഗ്ലൂർ വോൾവോ ഇറങ്ങി വരുന്ന പയ്യന്മാരെ കിട്ടും ”
കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന കാശി ലേക്ക് നോക്കിക്കൊണ്ട് സുമതി പറഞ്ഞു.
ആർക്കും ഒന്നും മറുപടി പറയുവാൻ ഉണ്ടായിരുന്നില്ല. സുമതിയെ റൗണ്ടിൽ ഇറക്കിയിട്ട് മുരളി ഓട്ടോ ബസ്സ്റ്റാൻഡിലേക്ക് വിട്ടു.
“ബസ്റ്റാൻഡിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ നിർത്തുന്ന സ്ഥലത്ത് ഇറക്കാം അവിടെ നിന്നും നടന്നു ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോയാൽ മതി ഏതെങ്കിലും രാത്രി വണ്ടിക്ക് ദൂര യാത്ര കഴിഞ്ഞു വന്നതാണെന്ന് ആൾക്കാർ കരുതിക്കോളും ”
ജിജോ എൻറെ ചെവിയിൽ അടക്കം പറഞ്ഞു.
ജിജോ പറഞ്ഞതു പോലെ സ്റ്റാൻഡിനോട് ചേർത്ത് മുരളി ഓട്ടോ
നിർത്തി.
ആരോടും യാത്ര ചോദിക്കാതെ ഓട്ടോയിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയ എന്നെ പിൻ വിളി വിളിച്ചു കൊണ്ട് മുരളി പറഞ്ഞു ,
“കൊച്ചെ … ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് മാപ്പ് ചോദിക്കുന്നത് , മാപ്പ് !! … എന്നെ വിശ്വസിച്ച് വന്നവരോട് ഞാൻ ചെയ്തത് ചതിയാണ് .. നമ്മളൊരു നാട്ടുകാരാണ് ഇനിയും ഏതെങ്കിലും സന്ദർഭത്തിൽ ഒക്കെ നമ്മൾ കണ്ടെന്നുവരും .. അപ്പോൾ ഒന്നും ഓർത്ത് മനസ്സ് വിഷമിക്കണ്ട , ഇന്ന് നടന്ന കാര്യങ്ങൾ തല പോയാലും ഞാനാരോടും പറയുകയുമില്ല .. മനസ്സ് വേദനിപ്പിച്ചു എങ്കിൽ ഒരിക്കൽ കൂടി മാപ്പ് … !!”
എൻറെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ജിജോയേയും കൊണ്ട് ഓട്ടോ അവിടെ നിന്നും വേഗത്തിൽ വിട്ടു പോയി.
ജീവിതം എത്ര നിസ്സാരമാണു , വില്ലന്മാരാണ് എന്ന് കരുതിയവർ വെറും സാധുക്കൾ ആണെന്ന് മനസ്സിലാക്കേണ്ടി വരും ചില സന്ദർഭങ്ങളിൽ.
ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി ഞാൻ വളരെ വേഗത്തിൽ നടന്നു.
(തുടരും )