ഞാൻ പതിയെ മുന്നോട്ടുനടന്നു… ഇതിലേതു മാങ്ങയാണോ പുതിയ കണ്ടുപിടുത്തം.. ചുറ്റുപാടും കണ്ണുകൾ ഓടിച്ചു മുന്നോട്ടുനീങ്ങിയപ്പോൾ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഒരു ചെറിയ അലമാര പോലെ ഒരു സാധനം എന്റെ കണ്ണിലുടക്കി… ഏഴടിയോളം നീളവും നാലടി വീതിയും കാണും.. അതിലേക്കു പല വയറുകളും പിന്നെ എന്തൊക്കെയോ ഐറ്റംസ് കണേക്ടഡ് ആണ്.. മുന്നിൽ ചെറിയ വാതിൽ പോലെ എന്തോ ഉണ്ട്.. ഞാൻ അത് ലക്ഷ്യമാക്കി നീങ്ങി..
ഇനി ഇതാണോ പുതിയ കണ്ടുപിടുത്തം.. എന്താണാവോ ഇത്. ഒരു പിടിയും കിട്ടുന്നില്ല.. ഞാൻ നല്ലവണ്ണം അത് വീക്ഷിച്ചു… അതിനു ചുറ്റുപാടും നടന്നു.. ഒരു ഐഡിയ യും കിട്ടുന്നില്ല.. ഇനി ഇതെന്താണ് എന്ന് എങ്ങനെയാ മനസിലാക്കുക എന്ന ചോദ്യം എന്റെ മനസ്സിനെ കുഴക്കി.. ചിലപ്പോ അച്ഛൻ ഇതിനെക്കുറിച്ച് എവിടെയേലും എഴുതിയിട്ടുണ്ടാകും.. ഏതേലും ബുക്കിൽ… അച്ഛൻ അങ്ങനെ ചെയ്യാറുണ്ട്.. അങ്ങനെ ഒരു ചിന്ത മനസിലേക്ക് വന്നപ്പോൾ ഞാൻ ചുറ്റുപാടും വല്ല ബുക്കും ഉണ്ടോ എന്ന് തിരയാൻ തുടങ്ങി.. ഫ്ലാഷിന്റെ വെളിച്ചത്തിൽ പല ബുക്കുകളും അവിടെ കാണപ്പെട്ടുവെങ്കിലും അതൊന്നും ഇതുമായി ബന്ധപ്പെട്ടതായിരുന്നില്ല.. ആകെ നിരാശ.. മേനക്കെട്ടു രാത്രി ഉറക്കമൊഴിച്ചു വന്നത് വെറുതെ ആയോ.. ആകെ നിരാശനായിരിക്കുന്ന സമയത്തു ഏതോ ഉൾപ്രേരണയാൽ ഞാൻ ആ വലിയ പെട്ടിയുടെ വാതിൽ ഒന്ന് തുറന്നു.. അത് എളുപ്പം തന്നെ തുറന്നുവന്നു.. പതിയെ അകത്തേക്ക് ഫ്ലാഷ് തെളിച്ചു.. കുറെയേറെ വയറുകളും അതിനോടാനുബന്ധിച് പല മറ്റുചില ഉപകരണങ്ങളും കണ്ണേക്ട ചെയ്തിരിക്കുന്നു… കുറെയേറെ സ്വിച്ചുകളും അതിൽ ഉണ്ട്.. ഞാൻ അകത്തേക്ക് പതിയെ കടന്നു.. ഇടത്തുവശതായി ചെറിയ ഒരു ബോക്സ് പോലെയെന്തോ ഉണ്ട്.. കണ്ണുകൾ ഒന്നുകൂടി ചുറ്റും ഉഴിഞ്ഞപ്പോൾ രണ്ടു ബുക്കുകൾ അവിടെ കാണാൻ കഴിഞ്ഞു.. അതിൽ ഒന്ന് വളരെ പഴക്കം ചെന്ന ബുക്ക് ആണ്.. മറ്റൊന്ന് പുതിയ ഒരു ഡയറി ആണ്.. ഞാൻ ആ പുതിയ ഡയറി് കയ്യിലെടുത്തു തുറന്നു.. ആദ്യപേജിൽ തന്നെ എഴുതിയിരിക്കുന്ന വാക്കുകൾ എന്റെ കണ്ണിലുടക്കി. .. “ടൈംമെഷിൻ.”
തുടരും…..