പിന്നെ എന്റെ അച്ഛനെപറ്റി ഒന്നും പറഞ്ഞില്ലല്ലോ.. അതെന്താന്നുവെച്ചാൽ പുള്ളിയാണ് ഈ കഥക്ക് മെയിൻ കാരണം.. അതുകൊണ്ടു കുറച്ചു കൂടുതൽ പറയാനുണ്ട്.. അതാ… മാധവമേനോൻ.. 50 വയസു… പാതി നരച്ച മുടിയും ബുൾഗാൻ സ്റ്റൈലിൽ വെച്ചിരിക്കുന്ന താടിയും മീശയും അത്യാവശ്യം തടിച്ച ശരീരവും.. കാണാൻ ഒരു എടുപ്പൊക്കെയുണ്ട്.. പുള്ളി നാട്ടിലെ ഒരു കൊച്ചു ശാസ്ത്രജ്ഞനാ… എല്ലാവരാലും അറിയപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന അച്ഛൻ കാരണം നാട്ടിലെ ചിലരെങ്കിലും ആ സ്നേഹം എന്നോടും കാണിക്കാറുണ്ട്… അച്ഛനോട് എല്ലാവര്ക്കും ഇങ്ങനെ ഒരു സ്നേഹം തോന്നാൻ കാരണം പുള്ളി പലർക്കും വളരെ ഉപകാരിയായിരുന്നു.. ബെസിക്കലി പുള്ളി ഒരു വാച്ച് മേക്കാനിക് ആണ്.. പിന്നെ ഇലക്ട്രിക്ക് ഐറ്റംസ് ഒക്കെ ചെറിയ ചിലവിൽ പുള്ളി റിപ്പയർ ചെയ്തു കൊടുക്കും.. ചില ചെറിയ കണ്ടുപിടുത്തങ്ങളും പുള്ളി നടത്തിയിട്ടുണ്ട്.. തെങ്ങിൽനിന്നും തേങ്ങയിടാനുള്ള മെഷീൻ… പറമ്പുകളിൽ നിന്നും മോഷണങ്ങൾ തടയാൻ ഉള്ള അലാം സംവിധാനം… അങ്ങനെ പലതും.. വീട്ടിൽ അച്ഛന് ഇതുപോലുള്ള കാര്യങ്ങൾ ഒക്കെ ചെയ്യാൻ പ്രേത്യേക പരീക്ഷണ ശാല തന്നെയുണ്ടായിരുന്നു… മുത്തച്ഛനാണ് ആദ്യം അത് ഉപയോഗിച്ചിരുന്നത്..മുത്തച്ഛനും ഇങ്ങനെ ഓരോ പ്രാന്തുണ്ടായിരുന്നു…. പുള്ളിയുടെ മരണശേഷം പിന്നെ അച്ഛൻ അത് സ്വീകരിക്കുകയായിരുന്നു… എന്തായാലും എനിക്ക് ഈ വക കാര്യങ്ങളിലൊന്നും ഒരു താത്പര്യവുമില്ല.. ഒരുവക അറിയത്തുമില്ല..
ഈയടുത്തു അച്ഛന് തിരക്കുപിടിച്ച ഓട്ടമായിരുന്നു… കുറെ ദിവസങ്ങൾക്കുമുമെങ്ങാണ്ട് മുത്തച്ഛന്റെ പഴയ പെട്ടിയില്നിന്നും ഒരു ബുക്ക് അച്ഛന് കിട്ടി.. അത് കിട്ടിയപ്പോൾ മുതൽ തുടങ്ങിയതാ ഈ തിരക്ക്… ഒന്ന് കാണാൻകൂടി കിട്ടില്ല.. ചിലപ്പോ പുറത്തുപോകും.. എന്നിട്ടു എന്നേലും കുന്ത്രാണ്ടം മേടിച്ചോണ്ടുവരും.. പരീക്ഷണശാലയിലേക്കു കയറും.. കതകടക്കും.. ആർക്കുംതന്നെ അങ്ങോട്ട് പ്രവേശനമില്ല.. പ്രത്യേകിച്ചു എനിക്ക്… ചിലപ്പോ അമ്മയെങ്ങാനും കുറച്ചു വെള്ളം കൊടുക്കാനും മറ്റും പോയാലായി.. കുറച്ചുദിവസമായി രാത്രിയിലും പണിയാ.. 10 മണി കഴിയും അതിൽനിന്നും ഇറങ്ങണമെങ്കിൽ…