തമ്പുരാട്ടി തല കുനിച്ച് കണ്ണീർ സാരി തുമ്പു കൊണ്ട് തുടച്ചു…
“എന്റെ അറിവിൽ ഇല്ല… പക്ഷെ… എന്റെ മകൾ എന്നിൽ നിന്നും ഒന്നും മറച്ച് പിടിച്ചിട്ടില്ല… അവളുടെ മുൻ ഭർത്താവിന്റെ കഴിവ് കുറവ് വരെ അവൾ എന്നോട് തുറന്നു പറഞ്ഞു… പക്ഷെ ഇങ്ങനെയൊരാൾ… ഇല്ല… ”
“ഉം… തമ്പുരാട്ടിയോട് പറയാതിരുന്നതിനു ചിലപ്പോ കാരണം ഉണ്ടാവാം… അയാൾ ചതിക്കുകയാണെന്ന് അവൾക്ക് മനസിലായിട്ടുണ്ടാവാം… ”
തമ്പുരാട്ടി എസ് പിയുടെ മുഖത്തേക്ക് നോക്കി
“എന്തായാലും അവൾ ഉണരട്ടെ… പ്രാർത്ഥിക്കാം നമ്മുക്ക്…”
തമ്പുരാട്ടി തലയാട്ടി… പിന്നെ തിരിഞ്ഞു നടന്നു…
“തംബ്രാട്ടി… ” രൂപാ തമ്പി വിളിച്ചു… തംബുരാട്ടി തിരിഞ്ഞു നോക്കി
അടുത്തേക്ക് നടന്ന് വന്നു കൊണ്ട് പറഞ്ഞു…
“എന്നെ ഓർമ്മയുണ്ടോ…”
ഇല്ലെന്ന് തമ്പുരാട്ടി തല അനക്കി…
“ഞാൻ മേഘ തമ്പിയുടെ ചേച്ചിയാണ്… നീലുവിന്റെ ഒപ്പം പഠിച്ച…”
“ഓ… മനസിലായി… ” തമ്പുരാട്ടി മനസിലായ പോലെ തല കുലുക്കി
“തമ്പുരാട്ടി പേടിക്കേണ്ട… ഇത് ചെയ്തത് ആരായാലും ഞാൻ പിടിച്ചിരിക്കും… മാത്രമല്ല തമ്പുരാട്ടീടെ കൊട്ടാരത്തിലെ സ്റ്റാഫുകളുടെ മരണവും ഞാൻ തന്നെയാണ് അന്വേഷിക്കുന്നത്… ”
രൂപ തമ്പി തമ്പുരാട്ടിയുടെ തോളിൽ പിടിച്ചാശ്വസിപ്പിച്ച് നടന്നു നീങ്ങി…
*******************************************
“ഹലോ… ”
“ഹലോ… ഇത് ഞാനാ… ദേവി തമ്പുരാട്ടി”
“ഹാ പറയ് തമ്പുരാട്ടി…”
“തന്നോട് ഞാൻ പറഞ്ഞതല്ലേ ഷംസു… എന്റെ മോൾക്ക് ഒന്നും പറ്റരുതെന്ന്… ”
“അല്ല അത് തമ്പ്രാട്ടി… ” ഷംസു നിന്ന് വിക്കി…
“ഞാൻ പറഞ്ഞിരുന്നില്ലേ ഷംസുദ്ധീൻ… അവന് ഒന്നും പറ്റരുത്… പേടിപ്പിക്കാനേ പാടൂ എന്ന്…എന്നിട്ട് ഇപ്പൊ എന്നെ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ കൊണ്ട് ചെന്നെത്തിച്ചു അല്ലെ…” തമ്പുരാട്ടി അൽപ്പം ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത്…
******************************************************
(ഒരു ചെറിയ ഫ്ലാഷ് ബാക്ക്…)