നീലാംബരി 11 [കുഞ്ഞൻ]

Posted by

********************************
“ഷംസുക്കാ… നിങ്ങൾ എന്താ ആലോചിക്കുന്നത്… ” രാജിതാ മേനോൻ ഷംസുവിന്റെ മേലേക്ക് കിടന്ന് കൊണ്ട് ചോദിച്ചു. അവളുടെ ശരീരത്തിന്റെ ചൂടിലും ഷംസുവിന്റെ മനസ്സും ശരിക്കും മരവിച്ചിരിക്കുകയായിരുന്നു..
“നീ ഒന്നും കൂടി ഒഴിച്ചേ…” കൈയിലുള്ള കാലി ഗ്ലാസ് നോക്കി കൊണ്ട് ഷംസു പറഞ്ഞു…
“എന്ത് പറ്റി…” രജിത മേനോൻ കിടക്കയിൽ നിന്നെഴുന്നേറ്റ് മുടി കെട്ടി ഗ്ലാസ് വാങ്ങി നീങ്ങി…
ഷംസു അവളെ നോക്കി… അവൾ ടേബിളിന്റെ അടുത്തേക്ക് തിരിഞ്ഞ് നോക്കി…
അവളുടെ കണ്ണുകളിൽ ചതി മറഞ്ഞിരിക്കുന്നുവോ… ഷംസു ആകെ സംശയത്തിന്റെ വക്കിലായിരുന്നു…
രജിത ഗ്ലാസ് നിറച്ച് വന്നു.. ഷംസു അപ്പോഴും അവളെ നോക്കി കൊണ്ടിരിക്കുകയായിരുന്നു…
സാധാരണ ഷംസു നോക്കുമ്പോഴൊക്കെ ആർത്തിയായിരുന്നു ആ കണ്ണുകളിൽ കണ്ടിരുന്നത്… പക്ഷെ ഇപ്പൊ എന്തോ ഒരു മാറ്റം…
അവൾ ബെഡിൽ ഇരുന്നു…
പിന്നെ കൈ എത്തിച്ച് കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് ഗ്ലാസ്സിൽ ഇടാൻ തുനിഞ്ഞപ്പോഴേക്കും ഷംസു അത് വലിക്ക് തീർത്തിരുന്നു…
ഐസ് ക്യൂബ്സ് തിരിച്ചിട്ട് അവൾ ഷംസുവിനോട് ചേർന്നിരുന്നു…
“എന്ത് പറ്റി ഇക്കാ… ഇപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്… ഇക്കയുടെ പ്ലാൻ വിജയിച്ചില്ല…നൈസ് ആയിട്ട് സ്റ്റീഫന് ഒരു പണി കൊടുക്കുകയും ചെയ്തു… ഇനി എന്ത് വന്നാലും സ്റ്റീഫന്റെ തലയിൽ ആവില്ലേ…”
ഷംസു ഗ്ലാസ് ചുമരിലേക്കെറിഞ്ഞു… പിന്നെ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി…
“രോമം… അതിന് ഈ പണി ഒക്കെ ചെയ്യിച്ചത് ഞാനാണെങ്കിലല്ലേ… ”
“ങേ… അപ്പൊ…” രജിതാ മേനോന്റെ തല കറങ്ങുന്ന പോലെ തോന്നി…
“എന്റെ കൂടെ തന്നെയുണ്ട് എന്റെ ശത്രു… ” ഷംസു ബോട്ടിൽ അങ്ങനെ എടുത്ത് വായിലേക്ക് കമഴ്ത്തി…
“ഞാൻ വിശ്വസിക്കുന്ന ഒരാൾ…” ഷംസു ഇടുപ്പിൽ ഇരു കൈയും കുത്തി കൊണ്ട് നിന്നു…
രജിതാ മേനോന്റെ മുഖഭാവം അറിയാതെ മാറി…
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *