നീലാംബരി 11 [കുഞ്ഞൻ]

Posted by

“അതെ ഇച്ചായാ വിട്ടേക്ക്… നമ്മൾ പോകുന്നത് മലയാറ്റൂർ മല ചവിട്ടാനൊന്നും അല്ല… എന്തെങ്കിലും പ്രശനമുണ്ടായ… നമ്മുടെ കൃഷി… അറിയാലോ… കഴിഞ്ഞ തവണ കുറച്ച് ഭാഗം നഷ്ടപെട്ടതിനു ബോസ്സ് ചെയ്തത്… ” കീലേരി അച്ചു ഓർമിപ്പിച്ചു…
സണ്ണിച്ചൻ ഒരു നിമിഷം ആലോചിച്ചു…
“ഡാ… നീ കുറച്ച് വടി വെട്ടി ഒരു മഞ്ചം ഉണ്ടാക്കിയെ… നമ്മുക്ക് ഇയാളെ ഒരിടം വരെ എത്തിക്കാം…”
അച്ചുവും ട്രീസയും സുമിയും കൂടി വാദികൾ വെട്ടി നല്ല ഒരു സ്ട്രച്ചർ ഉണ്ടാക്കി… അതിൽ ദീപനേ൦ കേറ്റി വേഗത്തിൽ നടന്നു…
“ഇച്ചായാ… ഇയാളെ എവിടെക്കാ… ” സുമി ചോദിച്ചു…
“മൂപ്പന്റെ അടുത്തേക്ക്… അവിടെ എത്തുന്നവരെ ഈ ശരീരത്തിൽ ജീവൻ നില നിന്നാൽ…”
അവർ തികഞ്ഞ മനുഷ്യരായി… കാട്ടിലെ കല്ലും മുള്ളും ഒന്നും വക വെക്കാതെ അവർ ദീപനെയും കൊണ്ട് ആദിവാസി കോളനിയിൽ എത്തി… അവർ എല്ലാവരും ഓടി കൂടി…
ദീപനെ ഒരു വരാന്തയിലേക്ക് കേറ്റി കിടത്തി…
“മൂപ്പാ… മൂപ്പാ…” സണ്ണി നടന്നു വരുന്ന വയസ്സായ ഒരാളെ നോക്കി വിളിച്ചു…
“അരുവിക്കരെന്ന് കിട്ടിയതാ…”
“ഉം…” അയാൾ ദീപന്റെ കൈയിൽ പിടിച്ച് മറ്റേ കൈ നെഞ്ചിൽ ചുരുട്ടി പിടിച്ച് കണ്ണടച്ച് കുറച്ച് നേരം ഇരുന്നു…
അടുത്തുള്ള ഒരു പെണ്ണിനെ നോക്കി പറഞ്ഞു…
“വെക്കം ഇയാടെ മുറീലൊക്കെ പച്ച മരുന്ന് കൂട്ട് പൊരട്ടിൻ…”
മൂന്നാല് പേര് വന്ന് ദീപനെ ഒരു കുടിലിന്റെ ഉള്ളിലേക്ക് കേറ്റി കിടത്തി…
“തംബ്രാ…” മൂപ്പൻ വിളിച്ചു…
സണ്ണി തിരിഞ്ഞു നോക്കി
“സാരല്യ തംബ്രാ… മേല് കൊഞ്ചം മുറീണ്ട്… കാലുമേ ഓടിച്ചിലീണ്ട്… പിന്നെ തലേമേ കൊറച്ച് മുറീ ഇണ്ട്…”
“അപ്പൊ മൂപ്പാ… കൊഴപ്പോം ഒന്നും ഇല്ലല്ലോ…”
“അത് ഞമ്മളല്ലലോ തംബ്രാ നിരീക്കണേ… മലദൈവം കാത്തോളും…”
“അപ്പൊ ഞങ്ങൾ തോട്ടത്തിലുണ്ടാവും…”
“ശരി തംബ്രാ…”
അവർ തോട്ടത്തിലേക്ക് നടന്നു…
സണ്ണി ഭയങ്കര ആലോചനയിലായിരുന്നു…
“എന്താ സണ്ണിച്ചാ… ” അച്ചു ചോദിച്ചു…
“ഏയ് ഒന്നുല്ലടാ… ആ പയ്യനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… എവിടാണെന്ന് ഒരു വിവരോം ഇല്ല… “

Leave a Reply

Your email address will not be published. Required fields are marked *