സംഗതി പന്തിയല്ല എന്ന് മനസിലാക്കി അവർ നൈസായി അവിടുന്ന് സ്കൂട്ടായി .
ഭക്ഷണം കഴിച്ച് എഴുന്നേറ്റ് അവർ കൈയ്യും കഴുകി ഇറങ്ങുമ്പോൾ രണ്ടാം വർഷ പെൺപട ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.
ഡാ നമുക്കൊന്ന് പോയി മുട്ടിയാലോ?
രാഹുലിലെ ശ്രീകൃഷ്ണൻ ഉണർന്നു.
എന്തിന് വേറെ പണി ഇല്ലെടാ
ആകാശിൻ്റെ ഒരു മാതിരി ആക്കിയുള്ള സംസാരം
ഡാ നീ ഒരുപാടങ്ങ് ഊതല്ലേ
നീ അവിടിരിക്കുന്ന ഗൗരീടെ വാലു പിടിക്കാൻ നടക്കുന്ന കാര്യം നമുക്കല്ലെ അറിയൂ.
രാഹുലിൻ്റെ പക്കാ കൗണ്ടർ ,ആകാശിൻ്റെ കലിപ്പൻമുഖം രാഹുലിന് മുന്നിൽ ഒരു ഊറിയ ചിരിയിൽ ഒതുങ്ങി.
നീ വാടാ അളിയാ ഒന്നുമല്ലെങ്കിലും നമ്മുടെ ജൂനിയർസ് അല്ലെ ഒന്നു മുട്ടിനോക്കാം
സജിത്തിൻ്റെ പോത്സാഹനവും കൂടിയായപ്പോൾ പിന്നെ അവർക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചു പേരും നടന്ന് അവർക്കടുത്തെത്തി. ആകാശിൻ്റെ സ്പന്ദനത്തിൻ്റെ ഗ്യാംഗ് ആയതിനാൽ മറ്റുള്ളവരെ അവർക്ക് സുപരിചിതമായിരുന്നു. പുതിയ ആൾ അവർക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. തലയിൽ തട്ടം ഇട്ടിട്ടുണ്ടായിരുന്നു.
ഓ അപ്പോൾ ഉമ്മച്ചിക്കുട്ടിയാണ്.
രാഹുലിൻ്റെ കമൻ്റ്
എന്താണാവോ കുട്ടീടെ പേര്?
സജിത്തിൻ്റെ വക ചോദ്യം
ഷംന
ആ കിളിനാദം അഞ്ചു പേരുടെ കാതുകളിലും എത്തി. എന്നാൽ റംസാന് മാത്രം ഒരു പ്രത്യേക അനുഭൂതി തോന്നി. ഈ ശബ്ദം !!!
അതെ ഒന്നു തിരിഞ്ഞ് ഞങ്ങൾക്ക് ദർശനഭാഗ്യം നൽകിയാലും
സജിത്ത് ഒരു ചൂണ്ടയിട്ടു കൊടുത്തു.