കേട്ടു നിന്ന നാലുപേരും സ്തംഭിച്ചു പോയി.
ഏതു വകക്കാടാ അവൾ നിൻ്റെ മുറപ്പെണ്ണ്’ നീ ഇതുവരെ ഇങ്ങനെ ഒരൈറ്റത്തിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ? -രാഹുൽ
അത് ഞാനും ഇന്നലെയാ അറിയുന്നെ. അതൊക്കെ കുറച്ചു വലിയ കഥയാ ഇപ്പോ പറഞ്ഞാ തീരത്തില്ല. ഈയ് എന്നെ വിട് പൊന്നളിയ നടുവേദനിക്കുന്നു.
ആകാശ് അവനെ വിട്ടു. അവൻ നിവർന്ന് വന്ന് ഒന്നു ദീർഘശ്വാസം വിട്ടു.
മൈരന്മാരെ എനിക്ക് ഓളെ പറ്റി വേറൊന്നും അറിഞ്ഞുട എന്നെ കൊല്ലല്ലെ
ഇതെല്ലാം ക്യാൻറീൻ ജനാല വഴി ഷംന കാണുന്നുണ്ടായിരുന്നു. അവൾക്കു വല്ലാതെ ചിരി വന്നു ഈ കോലാഹലം കണ്ടിട്ട്.
ഇനി ഞാൻ ആരാണെന്ന് റംസാൻ ഇക്കാക്ക് മനസ്സിലായി കാണുമോ?
ഇന്നലെ അഡ്മിഷന് വേണ്ടി ഇവിടെ വന്നപ്പളാണ് അറക്കൽ സെയ്ദലിയുടെ മോനും ഇവിടെ പഠിക്കുന്നുണ്ടെന്നറിഞ്ഞത്. ആളെ ഇന്നലെ കാണാൻ പറ്റീല പേര് റംസാൻ ആണെന്ന് മാത്രം അറിഞ്ഞു. ഹിസ്റ്ററിയിലെ തെമ്മാടികളെ ഓടിച്ച ശേഷം ഗൗരി ഓരോരുത്തരെ പരിചയപ്പെടുത്തിയപ്പോളാണ് ആളെ പിടികിട്ടിയത്. ഹോ എന്ത് മൊഞ്ചാണ് ഇക്കാക്ക് …..
ക്ലാസിലെത്തി ബെഞ്ചിലിരിക്കുമ്പോഴും റംസാൻ്റെ മനസ് മറ്റെവിടെയോ പറന്ന് കൊണ്ടിരിക്കുകയായിരുന്നു. ഹോ എൻ്റെ മാലാഖ എൻ്റെ ഷംന എൻ്റെ കോളേജിൽ അതും എൻ്റെ ജൂനിയറായി എനിക്ക് വയ്യ. പടച്ചോനെ ഇങ്ങള് പെരിയവനാ….
ഒരു വിധം ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് അവർ തള്ളി നീക്കി. കോളേജ് വിട്ട് സെക്കൻ്റ് ഇയർസിൻ്റെ ക്ലാസിലെത്തിയപ്പോൾ അവളെ കാണാനില്ല.
ങേ ഇവളിതെവിടെ പോയി. ഇനി അനിയത്തിയെ വിളിക്കാൻ പോയിക്കാണുമോ?
നേരെ പയ്യന്മാരോട് പറഞ്ഞ് രാഹുലിനെയും വിളിച്ചു കൊണ്ട് ഇറങ്ങി. അവനെ വീട്ടിൽ വിട്ട് നേരെ റിസ്വാൻ്റെ സ്കൂളിലേക്ക് കത്തിച്ച് വിട്ടു. അവിടെ റേറ്റിനു അരികിലായി ബൈക്ക് നിർത്തി ഇറങ്ങി ചുറ്റും നോക്കി , ഇല്ല അവിളില്ല. സ്കൂൾ വിട്ടിട്ടില്ല അപ്പോൾ പിന്നെ എവിടെ പോയിക്കാണും. കുറച്ചു സമയം കൂടി നിന്നപ്പോൾ സ്കൂൾ വിട്ട് പിള്ളേർ പുറത്തു വരുന്നതു കണ്ടു. റിസ്വാൻ അടുത്ത് വന്ന് ഒരു കള്ള ചിരി ചിരിച്ചിട്ട് ചോദിച്ചു