വല്ല തുണി എന്തേലും കുത്തി കേറ്റി തല്ക്കാലം അടച്ചു വെക്കാം.
അപ്പൊ ചെറിയ ലീകെ ഉള്ളല്ലേ അമ്മ പറയുന്നത് കേട്ട് ഞാൻ വിചാരിച്ചു എന്തോ വെള്ളപൊക്കം ഉണ്ടാവാൻ പോകയാണെന്നു. ചെറിയ കാര്യം പോലും ഊതി വീർപ്പിക്കാൻ അമ്മയെ പോയിട്ടെ ഉള്ളു.
അത് നിന്റെ അച്ഛന് നന്നായിട്ടറിയാം.
എന്ത്
എന്റെ ഊത്തിനെ അല്ല ഊതി വീർപ്പിക്കലിനെ കുറിച്ച്.
ചോദിക്കണം, ഒരു പാട് കഥകൾ പറയാൻ കാണും, പാവം അനുഭവസ്ഥനല്ലേ, ഇത്രനാളും അമ്മെ സഹിച്ചില്ല.ഗൾഫിൽ ആയിരുന്നപ്പോ പോലും സ്വസ്ഥത കൊടുത്തു കാണില്ല.
അവിടെ ഉണ്ടായിരുന്നപ്പോഴൊന്നും ഞാൻ ഊതി വീർപ്പിക്കാൻ പോയിട്ടില്ല. വേറെ ആരെങ്കിലും പോയൊന്നെനിക്കറിയില്ല. ഞാൻ നാട്ടിൽ വരുമ്പോ മാത്രമേ ചെയ്തിട്ടുള്ളൂ.
ആ അത് വിട് ഇപ്പൊ പൈപ്പിന്റെ കാര്യത്തിൽ എന്തേലും ചെയ്യണം. അമ്മ ചിലപ്പോ നേരെ അടക്കാത്തത് കൊണ്ടാകും ലീക് ആകുന്നെ.
അതിനു ഞാനല്ലല്ലോ തുറന്നെ. പിന്നെന്തിനാ ഞാൻ അടക്കുന്നെ.
അമ്മ തുറന്നില്ല എന്ന് വച്ച് അമ്മക്കടച്ചു കൂടെ. ചിലപ്പോ അച്ഛനാവും തുറന്നെ.
അച്ഛനാവാനാ സാധ്യത. എനിക്ക് വയ്യ വല്ലോരും തുറന്നിട്ടത് അടക്കാനൊന്നും.
അമ്മക്കെന്താ പിരി വല്ലതും പോയോ. അമ്മക്ക് പറ്റില്ലേൽ വേണ്ട ഞാൻ അടക്കം ഏതു പൈപ്പാ. എന്ന് പറഞ്ഞു ഞാൻ ആ റൂമിലെ ബാത്റൂമിലേക്കു നടന്നു.