അതൊക്കെ ഉണ്ട് മോളു ഇങ്ങു അടുത്തേക്ക് വാ പറയാം.
ലച്ചൂട്ടി നമ്മൾ അന്ന് വാങ്ങിയ എം സീൽ നീ എവിടെയാ വച്ചേ.
അമ്മക്കിപ്പോ എന്തിനാ എം സീൽ.
ഒരു പൈപ്പിനു ചെറിയ ലീക്
അമ്മ ഈ സമയമില്ലാത്ത സമായതാണോ അതും തപ്പി നടക്കുന്നെ. നമുക്ക് വന്നിട്ട് ശെരിയ്ക്കാം.
അയ്യോ അത് പറ്റില്ല ശരിയാക്കിയിട്ടെ പോകാൻ പറ്റുള്ളൂ. വെള്ളം ഇങ്ങനെ ലീക്കായി കൊണ്ടിരുന്നാൽ ശരിയാവില്ല.
എങ്കിൽ ഗോപൻ ചേട്ടനെ വിളിക്കു പുള്ളിയാവുമ്പു പെട്ടന്ന് വന്നു ശരിയ്ക്കും.ഞങ്ങളുടെ വീടിനടുത്തുള്ള പ്ലംബറാ ഗോപൻ ചേട്ടൻ.
ഓഹ് അവനു അതിനുമാത്രമുള്ള ആരോഗ്യമൊന്നുമില്ല.
അതിനു അച്ഛനും ഉണ്ടല്ലോ അച്ഛനും ഹെൽപ്പ് ചെയ്യും.
പുറത്തുനിന്നു ആളെ വിളിച്ചാൽ ശരിയാവില്ല. അച്ഛൻ വൃതത്തിൽ ആയി പോയി ഇല്ലേൽ അച്ഛൻ മതിയായിരുന്നു. അമ്മ അലമാരയിൽ തിരഞ്ഞു മതിയായി കട്ടിലിൽ വന്നിരുന്നു.
അച്ഛനിതൊക്കെ അറിയ്യോ.
പിന്നെ അച്ഛൻ ഇതിൽ ആഗ്രഗണ്യൻ അല്ലെ. എത്ര പൈപ്പുകളുടെ ലീക്കെന്നോ അച്ഛൻ തീർത്തിരിക്കുന്നെ. അച്ഛന്റെ കയ്യിൽ ഉള്ള കോലരക്കു വച്ചാൽ നിൽക്കാത്ത ലീക്ക് ഒന്നുമില്ല.
വൃത്തമായിരിക്കുമ്പോ ഇതൊന്നും ചെയ്തുകൂടെ.
പാടില്ല ലീക് മാറ്റാൻ പോയിട്ട് ലീക് നോക്കാൻ കൂടി പാടില്ല.
പിന്നിപ്പോ എന്താ ചെയ്ക