ദേവരാഗം 5 [ദേവന്‍]

Posted by

“…. ദേവേട്ടനെ മോഹിച്ചത് പോലെ ഈ ആദി ഇതുവരെ മറ്റൊന്നും മോഹിച്ചിട്ടില്ല… ഒരു തെറ്റ്പറ്റി… നേരാ…. അതിനു പകരം ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാ ഇന്നലെ നിങ്ങള്‍ എന്നില്‍ നിന്ന് കവര്‍ന്നെടുത്തത്.. അപ്പോഴും പൂര്‍ണ്ണമനസ്സോടെയാ ഞാന്‍ നിങ്ങള്‍ക്ക് വഴങ്ങിത്തന്നത്… എന്നായാലും ദേവേട്ടന് അവകാശപ്പെട്ടതാണല്ലോ  എന്നോര്‍ത്ത്.. എന്നിട്ട് ഇപ്പൊ നിങ്ങള്‍ക്കെന്നെ വേണ്ടാ അല്ലേ???…. നോക്കിക്കോ… എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ ദേവേട്ടന്‍ കല്യാണം കഴിക്കില്ല… അതിനി എത്ര കാലം കഴിഞ്ഞിട്ട് ആയാലും…. എന്റെ വാശി ദേവേട്ടന് അറിയാല്ലോ…???”

അവളുടെ അട്ടഹാസം കേട്ടിട്ടും പുച്ഛഭാവത്തില്‍ ഞാന്‍ നില്‍കുന്നതു കണ്ട് കലങ്ങിയ കണ്ണില്‍ കനലെരിയുന്ന പോലെ നോക്കി അത്രയും പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി അവള്‍ ഇറങ്ങിപ്പോയി.

നൂറ് ശതമാനം തോറ്റ് നില്‍ക്കുമ്പോഴും തോല്‍വി സമ്മതിക്കാത്ത സ്വഭാവമാണ് ആദിക്ക്.. ഞാന്‍ അമ്മയോടോ അമ്മാവനോടോ ഒന്നും പറയില്ല എന്ന ധൈര്യത്തിലാണ് അവളങ്ങനെ പറഞ്ഞത് എങ്കിലും… ഇനി അമ്മ നിര്‍ബന്ധിച്ചാല്‍ പോലും എന്റെ സമ്മതമില്ലാതെ അച്ഛന്‍ ആദിയുമായുള്ള വിവാഹത്തിനു സമ്മതിക്കില്ല എന്ന്‍ നല്ലവണ്ണം അറിയാവുന്നതുകൊണ്ട് അവളുടെ ഭീഷണി ഞാന്‍ അത്ര കാര്യമായി എടുത്തില്ല..

പക്ഷെ പ്രേമനൈരാശ്യംകൊണ്ട് വാശിക്കാരിയായ പെണ്ണ് ചവിട്ടുകൊണ്ട മൂര്‍ഖനേക്കാള്‍ അപകടകാരിയാണെന്ന സത്യം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്..

(തുടരും….)

———————————————————————————————–

എന്റെ എല്ലാ കൂട്ടുകാര്‍ക്കും എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു..

ഈ ഭാഗം എഴുതി സബ്മിറ്റ് ചെയ്യാന്‍ വൈകിപ്പോയി എന്നറിയാം… മനപ്പൂര്‍വ്വമല്ല… സാഹിത്യത്തിന്റെ രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ അടക്കി വാഴുന്ന നമ്മുടെ സൈറ്റില്‍ എന്നെപ്പോലെ ഒരു തുടക്കക്കാരന്‍ എഴുതുന്ന കഥകള്‍ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നു എന്നത് തന്നെ വലിയ കാര്യമാണ്.. അപ്പൊ പിന്നെ അക്ഷരത്തെറ്റുകൂടി വന്നാലോ… അത് കൊണ്ട് അല്‍പ്പം സമയമെടുത്താണ് ഞാനിത് എഴുതിയത്.. പല ഭാഗങ്ങളും പല തവണ തിരുത്തിയ ശേഷമാണ് പ്രസിദ്ധീകരണയോഗ്യമാണ് എന്ന്‍ എനിക്കെങ്കിലും തോന്നിയത്.. ആദ്യത്തെ മൂന്നു ഭാഗങ്ങളും എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ ആദ്യഭാഗം സബ്മിറ്റ് ചെയ്തത് അതുകൊണ്ടാണ്  ആ ഭാഗങ്ങള്‍ അധികം കാലതാമസമില്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.. ഇനിയും അടുത്ത ഭാഗങ്ങളും കുറച്ച് വൈകിയാലും എന്നോട് പിണക്കമൊന്നും ആര്‍ക്കും തോന്നരുത്… എഴുതി എഴുതി ഞാന്‍ നന്നായിക്കോളാം… എനിക്ക് പ്രചോദനമായ നമ്മുടെ നല്ല എഴുത്തുകാരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല… പേരെടുത്ത് പറയുന്നില്ല…. അറിയാതെ ആരെയെങ്കിലും വിട്ടു പോയാലോ… എല്ലാവര്‍ക്കും ഒരിക്കല്‍കൂടി പുതുവത്സരാശംസകള്‍ നേരുന്നു…

സ്നേഹത്തോടെ ദേവന്‍

Leave a Reply

Your email address will not be published. Required fields are marked *