ദേവരാഗം 5 [ദേവന്‍]

Posted by

അത് കേട്ടപ്പോള്‍ എന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. പക്ഷെ അവള്‍ക്കത് ആനന്ദമന്ദഹാസമായിട്ടാണ് തോന്നിയത്…

“… ഓ.. ഒന്ന് ചിരിച്ചു കണ്ടല്ലോ.. കള്ളന്‍… ഇപ്പഴാ എനിക്ക് സമാധാനമായത്.. വാ ഇനി നമുക്ക് ഊണ് കഴിക്കാം.. അക്ക എല്ലാം വിളമ്പി വച്ച് നോക്കിയിരിക്കുകയാവും..” അവള്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചിട്ട്‌ കൈയില്‍ പിടിച്ച് വലിച്ചു.. ഞാന്‍ അവള്‍ക്കൊപ്പം മുറി തുറന്ന്‍ പുറത്തേയ്ക്കിറങ്ങി… മാണിക്യനും പഞ്ചമിയും മല്ലിമോളും ഹാളില്‍ തന്നെ ഉണ്ടായിരുന്നു..

കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയ ആദി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് വരുന്നത് കണ്ട് പഞ്ചമി അത്ഭുതത്തോടെ പുരികം വളച്ച് എന്താ എന്നാ അര്‍ദ്ധത്തില്‍ എന്നെ നോക്കി..

ഞാന്‍ പറയാം എന്ന്‍ കണ്ണിറുക്കി കാണിച്ചു. പഞ്ചമി കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ടായിരുന്നു. ആദി ഞങ്ങളെ എല്ലാവരെയും വിളിച്ച് ഇരുത്തി ചോറും കറികളും വിളമ്പി തന്ന ശേഷം മല്ലിമോളെ മടിയില്‍ ഇരുത്തി അവള്‍ക്കു വാരിക്കൊടുത്ത്കൊണ്ട്  ഊണ് കഴിക്കാന്‍ തുടങ്ങി.. ഊണിന്റെ സമയത്ത് ഞങ്ങളാരും ഒന്നും മിണ്ടിയില്ല.

“..ദേവേട്ടന്‍ എപ്പോഴാ പോകുന്നേ…??”

“… വെയിലാറിയിട്ടു ഞാന്‍ ഇറങ്ങും….!!!”

“… എന്നാ ഞാന്‍ പോകുവാ ദേവേട്ടാ… വീട്ടില്‍ ചെന്നിട്ടു ഫോണ്‍ വിളിക്കണോട്ടോ.. ഞാന്‍ കാത്തിരിക്കും…!!” മല്ലിമോളെ എടുത്ത് ഒന്ന്കൂടി ഉമ്മ വച്ചിട്ട്‌ ആദി പോകാനായി പുറത്തേയ്ക്കിറങ്ങി നടന്നു…

“… ആദീ.. ഒന്ന് നിന്നേ….” അഭിനയിച്ചു ഫലിപ്പിച്ച് പ്രശ്നങ്ങളെല്ലാം സോള്‍വ് ചെയ്തു എന്ന്‍  കരുതി പോകാനിറങ്ങിയ അവളെ ഞാന്‍ വിളിച്ചു..

തിരിഞ്ഞു നിന്ന്‍ എന്റെ നേരെ നോക്കിയ ആദിയുടെ മുന്നിലേയ്ക്ക് കയറി നിന്നിട്ട് ഞാന്‍ തുടര്‍ന്നു..

… തകര്‍ത്ത് അഭിനയിച്ച് ഞങ്ങളെ കുപ്പീലിറക്കി എന്ന്‍ കരുതി പോകുന്നതിനു മുന്പ് ഒരു കാര്യം കൂടി നീ അറിയണം..!!

“…നീ വിചാരിച്ചിരിക്കുന്നത് നീയും വരുണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്  മീനുവും വാവയുമൊക്കെ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ എന്നല്ലേ…?? അത്കൊണ്ടാണല്ലോ ഞാന്‍ അറിഞ്ഞതിനൊക്കെ മറ്റൊരു വശമുണ്ട് എന്ന്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഇത്രയും നേരം നീ ശ്രമിച്ചുകൊണ്ടിരുന്നത്…”

Leave a Reply

Your email address will not be published. Required fields are marked *