“..ഈ സംഭവം നടന്നിട്ട് ഇപ്പൊ ഒന്ന് രണ്ടു മാസം ആയില്ലേ…?? …ഇപ്പൊ വരുണും ഗീതുവും തമ്മില്‍ എങ്ങനാ…??”
“… ഇപ്പൊ അവര്‍ തമ്മില്‍ പിണക്കമൊന്നും ഇല്ല… നല്ല കമ്പനിയാ.. “
ഞാന്‍ ചിരിച്ചു.
“..ആദീ അപ്പൊ നിന്നെ വരുണ്‍ വളയ്ക്കുന്ന വരെ മാത്രമേ അവര് തമ്മിലുള്ള പിണക്കം ഉണ്ടായിരുന്നുള്ളൂ… നീ വളഞ്ഞു കഴിഞ്ഞപ്പോള്‍ അവര് വീണ്ടും ഒന്നായി.. അല്ലേ..??”
അവള്‍ അത്ഭുതത്തോടെ എന്നെ നോക്കി.
“… നോക്കണ്ട… ആരുമായും പെട്ടന്ന്‍ അടുക്കുന്ന നിന്റെ സ്വഭാവത്തിലെ ദൌര്‍ബല്യം അവര് ശരിക്കും മുതലെടുത്തു…”
അവള്‍ ഒന്നും പറയാനില്ലാതെ തല താഴ്ത്തി ഇരുന്നു..
“… ആദീ.. വരുണിനു പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന കാമുകി ഒരു ശാരിയെ നീ അറിയുവോ..??” ഞാനിത് എങ്ങനെ അറിഞ്ഞു എന്ന അര്‍ദ്ധത്തില്‍ അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കി..
“.. എന്നോട് വാവയാ പറഞ്ഞത്… ഗീതുവിന്റെ കൂട്ടുകാരി ആയിരുന്ന ശാരിയെ വളയ്ക്കാനും വരുണിനെ സഹായിച്ചത് ഗീതു ആയിരുന്നു..”
“…നന്നായി പഠിച്ചിരുന്ന ശാരി വരുണിനോടുള്ള പ്രേമം തുടങ്ങിയതിനു ശേഷം പഠിത്തത്തില്‍ ഉഴപ്പി.. അവസാനം പ്ലസ് വണ്ണിലെ റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ രണ്ട് വിഷയങ്ങള്‍ക്ക് തോറ്റ്പോയി..”
“..അതും പോരാഞ്ഞ് ആവശ്യം കഴിഞ്ഞ് വരുണ്‍ അവളെ ഒഴിവാക്കുക കൂടി ചെയ്തതോടെ പാവം കൊച്ച് തകര്‍ന്നു പോയി.. അവള്‍ ആത്മഹത്യക്ക് ശ്രമിച്ചു… കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്കൊണ്ട് മാത്രമാണ് അവള്‍ രക്ഷപെട്ടത് .. ആശുപത്രി വിട്ടശേഷവും ഡിപ്രഷനടിച്ച് ആരോടും മിണ്ടാതെ മുറിക്കുപുറത്ത് പോലും ഇറങ്ങാതെ കഴിഞ്ഞ അവളെ വീട്ടുകാര്‍ അവളുടെ കൊല്ലത്തുള്ള അമ്മായിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി ഇപ്പോള്‍ അവിടെ നിന്നാണ് അവള്‍ പഠിക്കുന്നത്..”
“… അതൊന്നും സത്യമല്ല … അവര് തമ്മില്‍ ഇഷ്ടമായിരുന്നു എന്നത് സത്യമാ.. പക്ഷെ അവസാനം അവളാ വരുണിനെ ചതിച്ചത്..” ഞാന്‍ പറഞ്ഞത് കേട്ട് ആദി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു.