ദേവരാഗം 5 [ദേവന്‍]

Posted by

“… നിന്നെ ആരാ അടിച്ച് ഈ പരുവമാക്കിയത് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞേരെ മാണിക്യനാണെന്ന്..” “..കൊല്ലന്‍ മാണിക്യന്‍…” നല്ല മലയാളത്തില്‍തന്നെയാണ് മാണിക്യന്‍ അത് പറഞ്ഞത്..

കടവായിലൂടെ ചോര ഒലിപ്പിച്ചു കിടന്നിരുന്ന വരുണിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അവന്റെ മുഖത്തിനു നേരെ മുഖമടുപ്പിച്ച് മാണിക്യന്‍ അത്രയും പറഞ്ഞപ്പോഴേക്കും പാവം വരുണിന്റെ ബോധം പോയിരുന്നു.. ബോധംകെട്ട് കിടന്ന വരുണിനെ എടുത്ത് പൊക്കി റോഡരികില്‍ കിടത്തി അവന്റെ ബൈക്കും അടുത്ത്കൊണ്ടുചെന്ന്‍ ഇട്ടിട്ടാണ്‌ മാണിക്യന്‍ തിരിച്ചു പോന്നത്..

ഇന്നലെ നടന്ന സംഭവങ്ങള്‍ മാണിക്യന്‍ തന്നെ പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷംകൊണ്ട് ഞാനവനെ കെട്ടിപ്പിടിച്ചു..

“… മാണിക്യാ…!!” “…നീ താന്‍ഡാ എന്‍ ഉണ്മയാന നന്‍പന്‍… എനക്ക് മുടിയാമ പോനത് നീ എനക്ക് മുടിച്ചു തന്തിട്ടേ…” ഞാന്‍ അവന്റെ കവിളില്‍ അമര്‍ത്തി ഉമ്മ വച്ചു.. അത്രയ്ക്ക് അവനോടു എനിക്ക് സ്നേഹം തോന്നിയ നിമിഷമായിരുന്നു അത്..  എനിക്ക് വേണ്ടി അവന്‍ ചിലപ്പോള്‍ ജീവന്‍ വരെ തരും എന്നെനിക്ക് മനസ്സിലായി..

“… ആനാ… മാണിക്യാ..!!! നീ  യേന്‍ അവനെ ഇപ്പടി സെഞ്ചത്… അവനോടെ ഉയിരുക്ക് ഏതാവത് ആയിടിച്ച്ന്നാ… എന്ന പണ്ണ്‍വേ…??”

“… പിന്നെ എന്നാ ദേവാ …. നമ്മ ഊരിലെയെ വന്ത്.. നമ്മ വീട്ടു പൊണ്ണെയേ മോസം പണ്ണ പാര്‍ത്താ സുമ്മ വിട മുടിയുമാ…???” “…ഇന്ത ആദി എനക്ക് യാര്… എന്‍ കൂടെപ്പിറന്ത തങ്കച്ചി മാതിരിയല്ലവാ… ഇവ എന്നെ അണ്ണാന്ന്‍ താനേ കൂപ്പിടര്ത്.. ”

“..ദേവാ.. നീ  എന്‍ തമ്പിഡാ… ഉന്‍ എതിരിന്നാ എനക്കും എതിരി താന്‍.. തെരിയുല്ലേ ഉനക്ക്….???” എന്നെയും ആദിയെയും രണ്ടു വശങ്ങളിലും ചേര്‍ത്തു പിടിച്ച് അവന്‍  അങ്ങനെ പറഞ്ഞപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണ്‍ നിറഞ്ഞു പോയി..

ആദി എന്നോട് ചെയ്ത ചതിക്ക് ഇനി കണക്കുകളൊന്നും തീര്‍ക്കാന്‍ ബാക്കിയില്ല.. പക്ഷെ ആദിയോട് എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു..

അകത്തെ സംഭാഷണം ശ്രദ്ധിച്ച് പുറത്ത് നിന്നിരുന്ന  പഞ്ചമി മല്ലിമോളെയും കൊണ്ട് അകത്തേയ്ക്ക് വന്നു.. അത് കണ്ട മാണിക്യന്‍ മല്ലിമോളെ എടുത്ത് തോളത്ത് ഇരുത്തി ഒരു തമിഴ് പാട്ടും പാടി തലയെടുപ്പോടെ പുറത്തേയ്ക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *