ദേവരാഗം 5 [ദേവന്‍]

Posted by

എന്നാല്‍ വരുണ്‍ പോകുന്നത് നോക്കി ആദി സിറ്റൌട്ടില്‍ തന്നെ നിന്നിരുന്നത്കൊണ്ട് അവന് ആദ്യം വരുണിന്റെ പുറകെ പോകാന്‍ പറ്റിയില്ല… പിന്നീട് പത്ത് മിനിറ്റോളം കഴിഞ്ഞ് ഞാന്‍ വന്നു ആദിയെ അകത്തേയ്ക്ക് കൊണ്ടുപോയിക്കഴിഞ്ഞാണ് അവന്‍ വരുണിനെ പിന്തുടര്‍ന്ന്‍ പോയത്..

അപ്പോഴേക്കും വരുണ്‍ ബൈക്കില്‍ കുറച്ചു ദൂരം പോയിരുന്നു.. എന്നാല്‍ ജീപ്പില്‍ അവനെ പിന്തുടര്‍ന്ന്‍ ചെന്ന മാണിക്യന്‍ അവനെ ആദ്യം ഓവര്‍ടട്ടേക്ക് ചെയ്ത് മുന്നില്‍ കടന്ന്‍ കുറച്ചുദൂരം മുന്നോട്ട് പോയി..

ആദിയുടെ വീടിനടുത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് പാടത്തിനു നടുവിലൂടെ വഴി കടന്നു പോകുന്ന ഭാഗത്ത് എത്തിയപ്പോള്‍ അവന്‍ ജീപ്പ് സ്ലോ ചെയ്ത് വരുണ്‍ വരുന്നത് നോക്കിയിരുന്നു.. റിയര്‍വ്യൂ മിററിലൂടെ വരുണ്‍ വരുന്നത് നോക്കിയിട്ട് ബൈക്ക് ജീപ്പിനെ കടന്ന്‍ പോകുന്ന തക്കം നോക്കി അവന്‍ ജീപ്പിലിരുന്ന്‍ വരുണിന്റെ ബൈക്കില്‍ ആഞ്ഞു  ചവിട്ടി..

അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടില്‍ നിയന്ത്രണം വിട്ടുപോയ വരുണിന്റെ ബൈക്ക് പാടത്തേയ്ക്ക് മറിഞ്ഞു…

വരുണ്‍ തെറിച്ചു വീണു.. ജീപ്പ് നിര്‍ത്തി ഇറങ്ങി മുണ്ടും മടക്കിക്കുത്തി ചെന്ന മാണിക്യന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച വരുണിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി.. കൂടം വന്നു പതിച്ചതുപോലെയുള്ള മാണിക്യന്റെ ചവിട്ടുകൊണ്ട് നിലത്ത് കിടന്നു ശ്വാസം കിട്ടാതെ പുളഞ്ഞ വരുണിന്റെ അടുത്തേയ്ക്ക് വീണ്ടും മാണിക്യന്‍ വരുന്നത് കണ്ട് അരുത് എന്ന അര്‍ദ്ധത്തില്‍ അവന്‍ കൈ  വീശിക്കാണിച്ചു… അടുത്തു വന്ന മാണിക്യന്‍ അവന്റെ വീശിയ വലത്ത് കൈയില്‍ തന്നെ പിടിച്ച് ചവിട്ടി ഒടിച്ചു..

“..ആആആആആആ ….. എന്നെ ഒന്നും ചെയ്യല്ലേ!!!!!!!!!!….”

പ്രാണവേദനകൊണ്ട് അലറിക്കരഞ്ഞ വരുണിനെ മാണിക്യന്‍ എടുത്തുയര്‍ത്തി മറിഞ്ഞു കിടന്നിരുന്ന ബൈക്കിനു നേരെ എറിഞ്ഞു.. ആ വീഴ്ച്ചയില്‍ വരുണിന്റെ ഇടത്തെ കാലിനും ഒടിവ് പറ്റി…

പിന്നെയും വരുണിന്റെ അടുത്തേയ്ക്ക് ചെന്ന മാണിക്യന്‍ കുനിഞ്ഞ് അവന്റെ  മുഖമടച്ച് ഒരടികൂടി കൊടുത്തു.. ആ അടിയില്‍ വരുണിന്റെ ഒരു പല്ല് തെറിച്ചു പോയി..

Leave a Reply

Your email address will not be published. Required fields are marked *