ദേവരാഗം 5 [ദേവന്‍]

Posted by

“..ആദിചേച്ചീ…” മല്ലിമോളുടെ വിളികേട്ട് ഞാന്‍ കണ്ണ്തുറന്നു നോക്കുമ്പോള്‍ വാതിക്കല്‍ ആദി നില്‍ക്കുന്നു.. പച്ചയില്‍ പൂക്കളുള്ള ഒരു സ്കിന്‍ ഫിറ്റ്‌ ചുരിദാറും വെള്ളലെഗ്ഗിങ്ങ്സും ആണ് അവളുടെ വേഷം.. മല്ലിമോള് എന്റെ മടിയില്‍ നിന്നിറങ്ങി ഓടി ആദിയുടെ അടുത്തേയ്ക്ക് ചെന്നതും അവള്‍ മോളെ എടുത്ത് കവിളില്‍ ഉമ്മവച്ചിട്ട് അവള്‍ കൊണ്ടുവന്ന ചോക്ലേറ്റ്സ് മോളുടെ കൈയില്‍ കൊടുത്തു..

“… നാന്‍ ആദിചേച്ചീനോട് പെണക്കാ… ഇത്തരേം നാളും മോളെക്കാണാന്‍  വന്നില്ലല്ലോ…???” മല്ലിമോള് ആദിയോട് പരിഭവിച്ചു..

“…അതിനെന്താ വാവേ.. ചേച്ചിക്ക് പരീക്ഷയായത് കൊണ്ടല്ലേ…!! ചേച്ചി ഇപ്പൊ വന്നില്ലേ…??” ആദി മല്ലിമോളെ കൊഞ്ചിച്ചുകൊണ്ട് മറുപടി പറഞ്ഞു..

ആദിയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങിയ നാള്‍ മുതല്‍ ഞാന്‍ നാട്ടില്‍ വന്നാല്‍ ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മാണിക്യന്റെ വീട്ടില്‍ വച്ചായിരുന്നു.. അവള്‍ക്ക് മല്ലിമോളെ വലിയ കാര്യമാണ്.. മല്ലിമോള്‍ക്കാണെങ്കില്‍ ആദിയെ കിട്ടിയാ പിന്നെ ഭക്ഷണം പോലും വേണ്ട അവളുടെ മടിയില്‍ നിന്നിറങ്ങാതെ അവളോട് കൊഞ്ചിക്കൊണ്ടിരിക്കും.. ഞാന്‍ നാട്ടിലില്ലെങ്കില്‍ പോലും സാധാരണ എല്ലാ വീക്കെന്റുകളിലും ആദി ഇവിടെ വരാറുണ്ട്.. വന്നാല്‍ പിന്നെ മോളെ കളിപ്പിക്കലും പഞ്ചമിക്കൊപ്പം സൊറപറച്ചിലും പാചകവും ഒക്കെയായി ഒരു മേളമാണ്..

പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദി ഇങ്ങോട്ട് അധികം വരാറില്ല എന്ന്‍ മാണിക്യന്‍ എന്നോട് പറഞ്ഞിരുന്നു.. പുതിയ കൂട്ടുകാരെ കിട്ടിയതോടെ മിക്ക വീക്കെന്റുകളിലും അവള്‍ വീട്ടിലുണ്ടാകാറില്ല എന്നതായിരുന്നു കാരണം..

ഈ സമയം മുഴുവന്‍ ഞാന്‍ ആദിയെ ശ്രദ്ധിക്കുകയായിരുന്നു.. വന്നിട്ട് ഇതുവരെ അവളെന്റെ നേരെ നോക്കിയിട്ടില്ല.. മല്ലിമോളുമായുള്ള സംസാരം കഴിഞ്ഞ് അവള്‍ എന്റെ അടുത്ത് ദിവാന്‍കോട്ടില്‍ വന്നിരുന്നു.. അവളുടെ കണ്ണൊക്കെ കലങ്ങി.. മുഖം വാടിയാണിരിക്കുന്നത് ..

“…എന്താ ആദീ നീയെന്താ വല്ലാതിരിക്കുന്നെ..?? നീ ഹോസ്പിറ്റലില്‍ പോയതാണെന്ന് അമ്മായി പറഞ്ഞല്ലോ..?? ആരാ ഹോസ്പിറ്റലില്‍ കിടക്കുന്നെ…??” ഞാന്‍ ചോദിച്ചു.

“…മാണിക്യണ്ണന്‍  എവടെ…??” എന്റെ ചോദ്യത്തിന് മറുപടി പറയാതെ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു..

“… ആ.. യാരിത് ആദിയാ…?? എപ്പോ വന്തേ…??” അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയുന്നതിന് മുന്‍പേ പഞ്ചമി കയറി വന്ന് ചോദിച്ചു..

“…അക്കാ.. മാണിക്യണ്ണന്‍ എങ്കെ…??” ആദി സ്വരം വളരെ കടുപ്പിച്ചാണ് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *