ദേവരാഗം 5 [ദേവന്‍]

Posted by

“… എന്നാടാ ദേവാ.. ഇവ ഉന്നെ ഇപ്പിടിയെല്ലാം പണ്ണി വച്ചിരുക്കാ..??  കൂളി മാതിരി ഇറുക്ക് ഉന്നെ പാര്‍ത്താ…”

“..നീ ഇവളെ പുടി ഞാന്‍ ഇപ്പൊ വരേന്‍..” മല്ലിമോളെ പഞ്ചമിയുടെ കൈയില്‍ കൊടുത്തിട്ട് ഞാന്‍ പോയി മുഖം കഴുകി വൃത്തിയാക്കി. പിന്നെ കുറച്ചുനേരം കൂടി മല്ലിമോളുടെ കൂടെ കളിച്ചിരുന്നിട്ട് പോകാനിറങ്ങി..

പ്രാതല്‍ കഴിച്ചിട്ട് പോകാമെന്ന് പഞ്ചമി പറഞ്ഞതായിരുന്നെങ്കിലും എന്റെ ഡ്രസ്സും പല്ലുതേക്കാനുള്ളതുമൊക്കെ തറവാട്ടിലായിരുന്നത്കൊണ്ട് ഞാന്‍ തറവാട്ടിലേയ്ക്ക് പോയി..

അവിടെ ചെല്ലുമ്പോള്‍ ചെറിയമ്മാവനും പിള്ളേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“…ആ.. ദേവാ നിന്നെ ഇന്നലെയൊന്നു മിന്നായം പോലെ കണ്ടതാണല്ലോടാ പിന്നെ ഇത്രേം നേരം നീ എവിടാരുന്നു…?? അമ്പലപ്പറമ്പിലും കണ്ടില്ലല്ലോ…??” അമ്മാവന്‍ ചോദിച്ചു.

“…ഞാന്‍ മാണിക്യനെ അമ്പലപ്പറമ്പില്‍ വച്ച് കണ്ടിരുന്നു.. ഉറക്കം വന്നപ്പോ അവന്റെ കൂടെ അവന്റെ വീട്ടിലേയ്ക്ക് പോയി.. !!”

“… അത് നന്നായി ഞങ്ങളൊക്കെ വെളുപ്പിനാ വന്നത്.. നീ ചെന്ന്‍ പല്ല് തേച്ചിട്ട് വാ നല്ല ദോശയുണ്ട്.. കഴിക്കാം…”

“..ഇപ്പൊ വരാം..” അതും പറഞ്ഞു ചെന്ന്‍ ഒന്ന് കുളിച്ചു വേഷമൊക്കെ മാറി പ്രാതലും കഴിച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.

ഇനി ആദിയെ കണ്ട് എല്ലാം സംസാരിക്കണം.. അതിനു മുന്പ് എനിക്ക് ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തുവാനുണ്ട്.. അതിനു വാവയെ ഞാന്‍ പോയി കണ്ടു..

എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി അവളില്‍ നിന്നും കിട്ടിയെങ്കിലും ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഞാന്‍ അവളോടോ മീനുവിനോടോ പറഞ്ഞില്ല..

മീനു പലതവണ ചോദിച്ചെങ്കിലും പിന്നീട് പറയാമെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി.. അവിടെ നിന്നും ഞാന്‍ ആദിയുടെ വീട്ടിലേയ്ക്ക് ചെന്നു.. ഇന്നലെ രാത്രി ഞാന്‍ ഇവിടെ വന്ന കാര്യം ആദിക്ക് മാത്രമല്ലേ അറിയൂ.. ഒന്ന് കൂടി ചെന്ന് എല്ലാവരെയും കണ്ടില്ലെങ്കില്‍ അമ്മായിമാര് എന്റെ അമ്മയെ വിളിച്ചു പരാതി പറയും.. പിന്നെ അമ്മയുടെ വീതം പരിഭവവും കേക്കണം.

അമ്മാവന്‍ രാവിലെ തന്നെ അമ്പലത്തില്‍ പോയിരുന്നു.. ഞാന്‍ ചെല്ലുമ്പോള്‍ അമ്മായിയും ആദിയുടെ അനിയന്‍ ആനന്ദും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *