നിലത്തു നിന്നും പിടഞ്ഞെണീറ്റ തേവന്റെ അരികിലെത്തി കോരൻ പറഞ്ഞു
“പുഴക്കടവിലേക്കു നടന്നോളൂ ഞാൻ രാവുണ്ണിയാരുടെ അടുത്ത് നിന്നും വാസനാ സോപ്പുമായി എത്തിക്കോളാം…”
അയാൾ വേഗത്തിൽ രാവുണ്ണിയാരെ തിരക്കി പോയി തേവൻ പുഴക്കരയിലേക്കും… പുഴയിലേക്കുള്ള വഴിയേ നടന്നകലുന്ന തേവനെ നോക്കി നിന്ന അധികാരിയുടെ മനസ്സിൽ തേതിയുടെ ആ കടഞ്ഞ മേനിയഴക് തെളിഞ്ഞു വന്നു…
ഇന്നലെ കൈയിൽ കിട്ടിയതാ ആ കിളുർന്നു മേനി അരികെ അപ്പോ ഈ അശ്രീകരം ഇടയ്ക്കു വന്നു കേറി അപ്പോളെ നിരീച്ചതാ ഇവന്റെ കാര്യം തീരുമാനം ആക്കണം എന്ന്…
ആലുവായിലാണ് ഇളയ ഓപ്പോളേ വിവാഹം കഴിച്ചിരുന്ന പ്രഭാകര കൈമളുടെ വീട്, അവിടെ പുഴക്കരയിൽ പത്തു പതിനഞ്ചേക്കറോളം വരുന്ന ഭൂമിയും ഒരു പഴയ തറവാട്ട് മാളികയും ആരും നോക്കി നടക്കാനില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.
അതിന് ഒരു പണിക്കാരൻ ആയി കോരന്റെ മകൻ തേവനെ വിട്ടാൽ അവർക്കൊരു സഹായവും ആവും തനിക്കു ഒരു തലവേദനയും മാറും…
കോരനെ കോലോത്തെ പണിക്ക് പറഞ്ഞാക്കിയാ അവൻ അന്തിയാവാതെ കോലോത്തെ പറമ്പിൽ നിന്നെറങ്ങില്ല പിന്നെ ചിരുത കോരന്റെ രണ്ടാം കേട്ടാണ് തേവന്റേം തേതിയുടെം രണ്ടാനമ്മ അവൾ ഒരു സഹായം ആകും തേതിയുടെ രുചി നോക്കുമ്പോൾ…
രാവുണ്ണിയരുടെ അടുക്കൽ നിന്നും സോപ്പും മേടിച്ചു വന്ന കോരന്റെ ശബ്ദമാണ് ശേഖരനെ ചിന്തകളിൽ നിന്നും ഉണർത്തിയത്
തമ്പ്രാ… വലിയബ്രാട്ടി പറഞ്ഞു എല്ലാരും അകത്തോട്ട് കേറാൻ…
ഒരു കൈകൊണ്ടു തല ചൊറിഞ്ഞു മറ്റേകൈയിൽ സോപ്പ് നെഞ്ചോടു ചേർത്ത് പിടിച്ചു നിൽക്കുന്ന കോരനെ നോക്കി കനത്തിൽ ഒന്ന് മൂളി അയാൾ അകത്തേക്ക് നടന്നു കൂടെ പ്രഭാകരനും യാമിനിയും പല്ലവിയും…
കത്തുന്ന ദേവസൗന്ദര്യം ചുവന്ന പട്ടിൽ പൊതിഞ്ഞു ആഭരണങ്ങൾ ചാർത്തിയാൽ എങ്ങനെയിരിക്കും അതാണ് യശോദ തമ്പുരാട്ടി ആജ്ഞാപിക്കാൻ മാത്രം… ഭരിക്കാൻ മാത്രം ശീലിച്ചിട്ടുള്ള… ആ ആത്തോലമ്മയുടെ മധുര മനോഹര ശബ്ദത്തിൽ മൂർച്ചയേറി…
“ശേഖരാ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് വാല്യക്കാരെ ദേഹോപദ്രവം ഏൽപ്പിക്കരുതെന്നു… ഇതിപ്പോ ഈ തറവാട്ടു മുറ്റത്തു അതും ഒരു കാരണവുമില്ലാതെ… നീയ് തറവാടിന്റെ പേര് കളയും…”