സീതായനം [Mani Kuttan]

Posted by

പരിസരബോധം വന്ന ഞാൻ ആമ്പൽ പൂ ലക്ഷ്യമാക്കി നീന്തി, 2 എണ്ണം പറിച്ച് തിരിച്ചു നീന്തുന്നതിനിടക്കാണ് അവൾ പറഞ്ഞത് “ചേട്ടാ ദേ ആ ഒരെണം കൂടി”. ഞാനതും പൊട്ടിച്ച് അരക്കൊപ്പം വെള്ളത്തിൽ നിന്ന്
അവൾക്കു നേരെ നീട്ടി.
“ദേവീ.. അത് വാങ്ങിക്കോ, ദേ ഇത് കൂട്ടി പിടിച്ചാ മതി ഇല്ലെങ്കി ഡ്രസിൽ കറയാവും’
എന്നു പറഞ്ഞ് സീത ഒരു പ്ലാസ്റ്റിക്ക് കവർനീട്ടി. അവൾ പൂക്കൾ എൻ്റെ കയ്യിൽ നിന്നും വാങ്ങി ഒരു പുഞ്ചിരി സമ്മാനിച്ചു.
“ഉണ്ണ്യേട്ടാ.. കുളി കഴിഞ്ഞു വരുമ്പോ വീട്ടിലൂടെ വരണേ ചോറുണ്ടിട്ടു പോവാം.
“ഓ.. ഇല്ല സീതേ അമ്മ കാത്തിരിക്കുന്നുണ്ടാവും”.
“എന്നാ ശരി ഉണ്ണ്യേട്ടാ.. ഞങ്ങൾ പൂവാണേ..”
“ഹംo ശരി”
അവർ തിരിഞ്ഞു നടന്നു. ഇടക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാൻ ചെറിയ പുഞ്ചിരിയോടെ തിരഞ്ഞ് മുങ്ങാംകുഴിയിട്ടു.

*****************************************************

ഞാൻ മനുകൃഷണൻ എന്ന മനു അമ്മയുടെ മാത്രം ഉണ്ണി പിന്നെ സീതയും ട്യൂഷനു വരാൻ തുടങ്ങിയതിൽ പിന്നെ ഉണ്ണ്യേട്ടാ എന്നു തന്നെയാണ് വിളിക്കാറ്. ത്ര്യശ്ശൂർ ഗവ. എൻജിനീയറിംങ് കോളേജിൽ EEE ഒന്നാം വർഷ വിദ്യാർത്ഥിയാണ്‌. ഞാനും അമ്മയും മാത്രമുള്ള ഞങ്ങളുടെ ചെറിയ ലോകം. അച്ചൻ മരിച്ചിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു.
വില്ലേജ് ഓഫീസിൽ ക്ലാർക്കായിരുന്ന അച്ചൻ്റെ വിയോഗം അമ്മയെ തെല്ലൊന്നുമല്ല തളർത്തിയത്.വാഹനാപകടം മൂലം മരിച്ച അച്ചൻ്റെ ജോലി അമ്മക്ക് ലഭിച്ചെങ്കിലും ആസ്തമ രോഗിയായിരുന്ന അമ്മക്ക് അതിനുള്ള ത്രാണി പോലും ഉണ്ടായിരുന്നില്ല. എന്നാലും പത്താം ക്ലാസിൽ മൂന്നാം റാങ്കു വാങ്ങിയ മകൻ്റെ ഭാവിയോർത്ത് ഏറ്റെടുക്കുകയായിരുന്നു, അതു മനസ്സിലാക്കി തന്നെയാണ് പ്ലസ് ടുവിനും റാങ്ക് ലക്ഷ്യമാക്കി പഠിച്ചതും നേടിയതും.എൻജിനീയറിങ്ങിന് തൃശൂർ തന്നെ തിരഞ്ഞെടുത്തത് അമ്മയെ തനിച്ചാക്കി പോകാനുള്ള വിഷമം കൊണ്ടാണ്.

*****************************************************
കുളി കഴിഞ്ഞ് നനഞ്ഞ തോർത്ത് ഇറയത്തു വിരിക്കുന്നതിനിടയിലാണ് അമ്മ മുടിയിൽ പിടിമുറുക്കിയത്
“ഇത്രേം വളർന്നിട്ടും കുളി കഴിഞ്ഞാ തലതു വർത്തനറിയില്ല. അല്ലെങ്കിലേ നട്ടുച്ചക്കാ കുളി കഴിഞ്ഞേ വല്ല നീർവീഴ്ചയുo വരും” എന്നും പറഞ്ഞമ്മ ഉണങ്ങിയ തോർത്തെടുത്ത് തോർത്താൻ തുടങ്ങി
ഇതു പതിവുള്ളതാണ്.പിന്നെ എനിക്ക് ഇഷ്ട്ടമുള്ള പരിപാടി ആയതു കൊണ്ട് അങ്ങ് നിന്നു കൊടുക്കും.
“നിന്നെ ആ രാധ അന്വേഷിച്ചിരുന്നു. ചോറുണ്ട് കഴിഞ്ഞിട്ടൊന്നങ്ങോട്ട് ചെല്ല്”.
“എന്തിനാ അമ്മേ..” ?
“അറിയില്ലടാ.. നീ വന്നാ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”.
“ഹം.. ശരി ചോറെടുത്തു വെക്കമ്മേ”

Leave a Reply

Your email address will not be published. Required fields are marked *