സീതായനം [Mani Kuttan]

Posted by

ഉണ്ടാക്കിയിട്ടില്ലേ”?
പാത്രങ്ങളുടെ മൂടി തുറന്നു നോക്കി കൊണ്ട് രാധേച്ചി ചോദിച്ചു
“അറിയില്ല” ഞാൻ മെല്ലെ പറഞ്ഞു
“നീ ഇരിക്ക് ഞാൻ ഇപ്പോ വരാം”
രാധേച്ചി വേഗത്തിൽ അടുക്കള വാതിലിലൂടെ അവരുടെ വീട്ടിലേക്കു നടന്നു
തിരിച്ചുവന്ന് കൈയിൽ പാത്രത്തിൽ ഉണ്ടായിരുന്ന വാഴകായ മെഴുകു പെരട്ടിയും രണ്ടു പപ്പടവും എൻ്റെ മുന്നിലേക്ക് നീക്കിവച്ച് രാധേച്ചി എൻ്റെ തൊട്ടടുത്ത് ഇരുന്നു.
“ചുമ്മാ വരഞ്ഞിരിക്കാതെ കഴിക്കടാ”
നല്ല വിശപ്പുണ്ടായിരുന്നെങ്കിലും രാധേച്ചിയുടെ സാമീപ്യം കൊണ്ട് അൽപ്പം മടിയോടെ പ്ലേറ്റിൽ കോറി കൊണ്ടിരുന്ന എന്നോട് രാധേച്ചി പറഞ്ഞു
അതു മനസിലാക്കിയായിരിക്കണം അതും പറഞ്ഞ് ഗ്ലാസിൽ വെള്ളം നിറച്ച് തന്ന് രാധേച്ചി എഴുന്നേറ്റു ഹാളിലേക്കു പോയി.
ഞാൻ വേഗം കഴിച്ച് എഴുന്നേറ്റു
പാത്രം എടുത്ത് കഴുകാനായി വാഷ്ബേസിൽ കൊണ്ടു വന്നിട്ടു.
“അവിടെ വച്ചോ ഞാൻ കഴുകാമെടാ” പിന്നിൽ നിന്നും രാധേച്ചി വിളിച്ചു പറഞ്ഞു,
ഞാൻ ഒന്നും പറയാൻ പോയില്ല, പത്രം അവിടെ വച്ച് വായും കഴുകി ഞാൻ ഹാളിലേക്ക് ചെന്നു
അടുത്ത് കാൽ പെരുമാറ്റം കേട്ടപ്പോഴാണ് സോഫയിൽ ചാരി വെറുതെ കണ്ണടച്ചിരുന്ന ഞാൻ കണ്ണു തുറന്നത് , എന്നേ തന്നെ നോക്കി നിൽക്കുന്ന രാധേച്ചി
“നിനക്കെന്നോടു വെറുപ്പാണോ മനുകുട്ടാ”?
പറഞ്ഞു കൊണ്ട് രാധേച്ചി നിലത്തു മുട്ടുകുത്തി ഇരുന്നു
ഞാൻ ഒന്നും പറയാതെ മുകളിലേക്ക് നോക്കി കൊണ്ട് സോഫയിലേക്ക് ചാരി മനസ്സ് വളരെ ക്ഷുഭിതമായിരുന്നു
അൽപ്പസമയത്തെ നിശബ്ദതക്കു ശേഷം രാധേച്ചിയിൽ നിന്നും കരച്ചിലിൻ്റെ ചീളുകൾ ഉയരാൻ തുടങ്ങി
ഞാൻ നോക്കുമ്പോൾ നിലത്തിരുന്ന് സോഫയിലേക്ക് തല വച്ച് കരയുന്ന “രാധേച്ചി”
“രാധേച്ചി പേടിക്കേണ്ട ഞാൻ ആരോടും പറയില്ല” എൻ്റെ ശബ്ദം ഇടറിയിരുന്നു.
“എൻ്റെ മനു കുട്ടാ എന്നോടു ക്ഷമിക്കടാ രാധേച്ചി ചീത്തയല്ലടാ എന്നോടു പൊറുക്കടാ”
കരച്ചിൽ ഉച്ചത്തിലായി .

Leave a Reply

Your email address will not be published. Required fields are marked *