“ഞാൻ ഫൈസൽ ആണ് , നിന്റെ അരുണിന്റെ ചങ്ങാതി , ഇപ്പോൾ ഓര്മവരുന്നുണ്ടോ “
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല .ചെറിയ വിറയലോടെ “എന്താ എന്നെ വിളിച്ചത് .? “
“നിന്നെ ഒന്ന് കാണണമല്ലോ , അതും വിശദമായിട്ടു .എപ്പോളാ അതിനൊന്നും പറ്റുക “
“ചേട്ടാ എന്നെ ഉപദ്രവിയ്ക്കരുത് .പ്ലീസ് …”
ഉടൻ തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു .
പക്ഷെ വീണ്ടും വിളിച്ചു . ഞാൻ എടുത്തില്ല . അപ്പോളേക്കും മെസ്സേജ് അയച്ചു ഫൈസൽ .
“നീ ഫോൺ എടുക്ക് ,ഇല്ലേൽ നിന്റെ വീട്ടുകാരെ ഞാൻ കാര്യങ്ങൾ അറിയിക്കും , നീയും അരുണുമായിട്ടുള്ള പലകാര്യങ്ങളും “
വീണ്ടും വിളിച്ചപ്പോൾ ഞാൻ എടുത്തു . “എനിയ്ക്ക് ഇത്രയേ പറയാൻ ഉള്ളു , നിന്നെ എനിയ്ക്ക് കിട്ടണം കുറച്ചു നേരത്തേയ്ക് “
ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല .
“ഇനി ഞാൻ വിളിയ്ക്കുമ്പോൾ നീ എന്ന് ,എവിടേ വരണമെന്ന് ഞാൻ പറയാം “
ഞാൻ ഒരക്ഷരം പോലും പറയാതെ ഫോൺ കട്ട് ചെയ്തു .എനിയ്ക്ക് എന്തെന്നില്ലാത്ത പേടി ആണ് ഉണ്ടായത് . ആദ്യം അരുണേട്ടൻ ഇപ്പോൾ ഇതാ ഫൈസൽ . വീട്ടിൽ കാര്യങ്ങൾ പറഞ്ഞാലൊന്നു വരെ ആലോചിച്ചു . എന്നാൽ വീട്ടുകാരെന്നെ കൊല്ലും . പേടി ആയിരുന്നു എല്ലാത്തിനും എല്ലാത്തിനോടും ….എല്ലാം മനസ്സിൽ സൂക്ഷിച്ചു .
പിറ്റേ ദിവസം ഫൈസൽ വിളിച്ചു , തിങ്കളാഴ്ച രാവിലെ 10മണിയ്ക് മേപ്പറമ്പിൽ എത്താൻ പറഞ്ഞു . അവിടെ എത്തിയിട്ട് ഈ നമ്പറിൽ വിളിയ്കാനും പറഞ്ഞു . ഞാൻ എല്ലാം കേട്ടതല്ലാതെ ഒന്നും എതിർത്തു പറയാൻ കഴിഞ്ഞില്ല .
ഫൈസൽ പറഞ്ഞ ദിവസം വന്നു .അന്ന് പേടിയോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത് . ആദ്യമായാണ് കോളേജിൽ കേറാതെ പുറത്തു പോകുന്നത്. വളരെ അധികം ഭയം ഉണ്ടായിരുന്നു . മേപ്പറമ്പിൽ എത്തിയിട്ട് ഫൈസലിനെ വിളിച്ചു . കുറച്ചു കഴിഞ്ഞാണ് അവൻ വന്നത് . ഭാഗ്യം പരിചയമുള്ള ഒരു മുഖവും ഉണ്ടായിരുന്നില്ല അവിടെയെങ്ങും .
കാറിൽ ആയിരുന്നു ഫൈസൽ വന്നത് . പിൻസീറ്റിൽ കയറാൻ ഭാവിച്ചാ എന്നെ മുൻസീറ്റിൽ ഫൈസൽ പിടിച്ചു ഇരുത്തി . ഫൈസൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . എനിയ്ക്ക് ഒരു മൂളൽ പോലെമാത്രമാണ് തോന്നിയത്. പേടി കൊണ്ടാകാം അങ്ങനെ തോന്നിയത് .