വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ]
മേശയുടെ പുറത്തൊരു പേപ്പർ.ആനി അതെടുത്ത് നോക്കി. ആനിക്കായി അലക്സ് എഴുതിയ കത്തായിരുന്നു അത്. അതിലെ വരികൾ അവളെ തളർത്തി.അവളതും വായിച്ചു അവന്റെ മുറിയിൽ എത്തി.
പ്രിയപ്പെട്ട മമ്മക്ക്
അങ്ങനെ വിളിക്കാൻ എനിക്ക് അർഹത ഇല്ല. അവസാനമായി മമ്മിയുടെ മുഖത്ത് നോക്കി വിളിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും ഈ കത്തിലൂടെ അത് ഞാൻ സാധ്യമാക്കുന്നു.
പപ്പേടേം റിയയുടെയും വഴിവിട്ട ബന്ധങ്ങൾ ആയിരുന്നു എന്നെ ബന്ധങ്ങളോടുള്ള ബഹുമാനം മറക്കാൻ പഠിപ്പിച്ചത്. മമ്മയെ അവിടെ കൊണ്ടു വന്നപ്പോൾ അപ്പൻ പറയാതെ പറഞ്ഞത് മമ്മി എനിക്കായിരുന്നു എന്നാണ്.അന്ന് ആ പാർട്ടിയിൽ വെച്ച് മമ്മയോട് കാണിച്ചത് പപ്പയുടെ മൗനസമ്മതത്തോടെ ആയിരുന്നു.
കഴിഞ്ഞ മാസത്തിൽ റിയയുടെ ബോയ്ഫ്രണ്ടുമായുള്ള അടിപിടിയിൽ നഷ്ടപ്പെട്ടത് എന്റെ ആണത്വം. ഒരപ്പനാകാൻ കഴിയില്ലെന്ന് അവളോട് പറഞ്ഞപ്പോൾ പപ്പ നോക്കികോളും എന്ന്. അവളുടെ വഴിവിട്ട ജീവിതത്തിനു ബന്ധങ്ങൾക്ക് വിലയില്ലായിരുന്നു.
എല്ലാം ചെയ്ത തെറ്റിന്റെ ഫലം. ഒരു പെണ്ണിനെ ചതിച്ചതിന്റെ ശിക്ഷ. പപ്പയുടെ ബിസിനസ്സ് ആവശ്യനിക്കായി ഉപയോഗിച്ച വേശ്യയോട് പപ്പാക്ക് തോന്നിയ സെന്റിമെൻസ് അതായിരുന്നു എന്റെ വിവാഹം. അമേരിക്കക്കാരി എന്നൊക്കെ കേട്ടപ്പോൾ എന്റെയും കണ്ണ് മഞ്ഞളിച്ചു. ജീവനുതുല്യം സ്നേഹിച്ച പെണ്ണിനെ ചതിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മിന്നു ചാർത്തി. കല്യാണത്തിന് ശേഷവും പപ്പ അവളെ ഉപയോഗിച്ചു. ഞാൻ ചതിച്ച എന്നെ സ്നേഹിച്ച പെണ്ണിന്റെ കണ്ണീർ തീർത്താൽ തീരാത്ത നഷ്ടങ്ങൾ സമ്മാനിച്ചു പോയി.
അവളെ ഞാൻ പറഞ്ഞു പറ്റിച്ചു. വിവാഹ വാഗ്ദാനം നൽകി എന്റെ ആഗ്രഹങ്ങൾ സാധിച്ചെടുത്തു.
ഒരു പക്ഷെ അവളോടു ചെയ്തതിനു ദൈവം തന്ന ശിക്ഷയായിരിക്കാം. ഇന്നവൾ മറ്റൊരാളുടെ ഭാര്യ ആണ്. അവളോട് മാപ്പ് പറയാൻ പോലും മുന്നിൽ പോകാൻ ഉള്ള ധൈര്യമില്ല.
ചെയ്ത തെറ്റിന് നരകിക്കാൻ ഉള്ള ത്രാണി ഇല്ല. ജീവിതത്തിൽ തോറ്റുപോയ ഈ പരാജിതൻ ലോകത്തോട് വിട പറയുന്നു…
അലക്സ്
‘മോനെ…”
കത്ത് വായിച്ചു അലക്സിന്റെ മുറി തുറന്ന ആനി ഞെട്ടി. മേശക്ക് മുകളിൽ കസേര ഇട്ടതിനുമേലെ നിന്ന് ഫാൻഹുക്കിൽ കയർ കെട്ടി കഴുത്തിൽ മുറുക്കുന്ന അലക്സ്.
“മോനെ താഴെ ഇറങ്ങെടാ…”
“മമ്മീ”
“നിനക്കൊന്നും ഇല്ലെടാ… മമ്മിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യല്ലേ… “